മദ്യം വിതരണം ചെയ്ത് ഉന്നതി നിവാസികളെ സ്വാധീനിക്കാൻ യുഡിഎഫ് ശ്രമം

തോൽപ്പെട്ടി(: തോൽപ്പെട്ടി): നെടുന്തന ഉന്നതിയിൽ മദ്യവിതരണത്തിന് യുഡിഎഫ് ശ്രമം. ഉന്നതി നിവാസികൾ യുഡിഎഫ് പ്രവർത്തകരെ തടഞ്ഞു.ചൊവ്വ രാത്രി ഒൻപതോടെയാണ് സംഭവം.
ഉന്നതിയിൽ മദ്യവിതരണത്തിനെത്തിയ ലീഗ്, കോൺഗ്രസ് പ്രവർത്തകരെ ഊരുമൂപ്പൻ്റെ നേതൃത്വത്തിലാണ് തടഞ്ഞത്. എന്നാൽ വിവിധ പ്രദേശങ്ങളിൽ നിന്ന് ലീഗ് പ്രവർത്തകർ എത്തുകയും സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സിപിഐ എം പ്രവർത്തകർ ഉന്നതി നിവാസികൾക്ക് സംരക്ഷണമൊരുക്കി.
സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പൊലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു. യുഡിഎഫ് പ്രവർത്തകർ കഴിഞ്ഞ കുറേ ദിവസങ്ങളായി വോട്ടിനായി പ്രദേശത്ത് മദ്യവും പണവും എത്തിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. വോട്ടിനായി മദ്യം വിതരണം ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ഉന്നതി നിവാസികൾ ബുധനാഴ്ച രാത്രി പത്തരയോടെ പ്രതിഷേധ പ്രകടനം നടത്തി.










0 comments