ad
Deshabhimani

കാസര്‍കോട് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി; തിരച്ചിൽ തുടരുന്നു

ksd misng sea.
വെബ് ഡെസ്ക്

Published on Jun 14, 2026, 08:31 PM | 1 min read

ഉദുമ: പള്ളിക്കര കല്ലിങ്കാലിന് സമീപം തീരക്കടലിൽ കുളിക്കാനിറങ്ങിയ കോട്ടയം സ്വദേശികളായ രണ്ട് യുവാക്കളെ കാണാതായി. കൊച്ചി സ്വദേശി അഭിജിത്ത് (20), അപ്പു ടി അബ്രഹാം (20) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.


ബേക്കൽ ബീച്ച് സന്ദർശിക്കാനാണ് ഇവർ നാലംഗ സംഘമായി എത്തിയത്. ബീച്ച് കണ്ടശേഷം ഇവർ കല്ലിങ്കാലിന് സമീപത്തെ തീരത്ത് കടലിൽ കുളിക്കാനിറങ്ങി. ഇതിനിടെ ഇരുവരും ശക്തമായ തിരയിൽപ്പെട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. സന്ധ്യാനേരത്ത് ഇവരെ റെഡ്മൂൺ ബീച്ചിന് സമീപം കണ്ടവരുണ്ട്.


അപകടവിവരമറിഞ്ഞ് ബേക്കൽ കോസ്റ്റൽ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേർ നിലവിൽ ബേക്കൽ പോലീസ് സ്റ്റേഷനിലുണ്ട്. കാണാതായ യുവാക്കൾക്കായി തീരദേശ പൊലീസും നാട്ടുകാരും ചേർന്ന് കടലിൽ തിരച്ചിൽ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home