ad
Deshabhimani

ന്യൂയോർക്ക് നിക്ക്സിന്റെ ചരിത്രവിജയത്തിന് പിന്നാലെ നഗരത്തിൽ അക്രമം; പതിനേഴുകാരന് വെടിയേറ്റു

Accident

ന്യൂയോർക്ക് നിക്ക്സിന്റെ ആഘോഷങ്ങൾക്കിടെ ഉണ്ടായ അക്രമം |Photo: Reuters

വെബ് ഡെസ്ക്

Published on Jun 14, 2026, 08:23 PM | 1 min read

ന്യൂയോർക്ക് : എൻബിഎ ചാമ്പ്യൻഷിപ്പ് നേടിയ ന്യൂയോർക്ക് നിക്ക്സിന്റെ ആഘോഷങ്ങൾക്കിടെ ടൈംസ് സ്‌ക്വയറിന് സമീപമുണ്ടായ വെടിവെപ്പിൽ 17 വയസ്സുകാരന് കാലിന് വെടിയേറ്റു. കൂടാതെ,

വേൾഡ് കപ്പ് ഫുട്ബോൾ ആരാധകരെ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന അഞ്ച് സ്‌കൂൾ ബസുകൾ അക്രമികൾ തകർക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു.


ടെക്സസിൽ വെച്ച് സാൻ അന്റോണിയോ സ്പർസിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ന്യൂയോർക്ക് നഗരത്തിൽ തടിച്ചുകൂടിയ ആരാധകരാണ് അക്രമം നടത്തിയത്. മിഡ്‌ടൗൺ മാൻഹട്ടനിൽ ആഘോഷം അതിരുവിട്ടതോടെ ബസുകൾക്കു മുകളിൽ കയറി നൃത്തം ചെയ്യുകയും വാഹനങ്ങൾ ബാറ്റ് ഉപയോഗിച്ച് തകർക്കുകയും ചെയ്തു. പോലീസ് വാഹനങ്ങൾക്കും നേരെ ആക്രമണമുണ്ടായി.


ആഘോഷം നിയന്ത്രണാതീതമായതോടെ മൊത്തം 63 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥരെ ആക്രമിക്കുക, ആയുധം കൈവശം വെക്കുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങി വിവിധ കുറ്റങ്ങൾക്കാണ് കേസെടുത്തിരിക്കുന്നത്. സംഘർഷത്തിൽ കത്തികുത്തുകൾ ഉൾപ്പെടെയുള്ള സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമിതാവേശം ഒഴിവാക്കാനും സുരക്ഷിതമായി വിജയം ആഘോഷിക്കാനും നിക്ക്സ് ഉടമ ജെയിംസ് ഡോളൻ നേരത്തെ ആരാധകരോട് അഭ്യർഥിച്ചിരുന്നെങ്കിലും, നഗരം വലിയ അക്രമസംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home