ad
Deshabhimani

മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് യുവാക്കൾ മരിച്ചു

crime scene.jpg
വെബ് ഡെസ്ക്

Published on Sep 03, 2026, 07:21 AM | 1 min read

ആലപ്പുഴ: ആലപ്പുഴ കൈചൂണ്ടിമുക്കിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ​ഗുരുതരമായി പരിക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.


വ്യാഴം പുലർച്ചെയാണ് അപകടമുണ്ടായത്. മൂന്നുപേരും കൂടി ഒരു ബൈക്കിലാണ് സഞ്ചരിച്ചത്. ബൈക്ക് മോഷ്ടിക്കപ്പെട്ടതാണെന്നാണ് വിവരം. ബൈക്കിന്റെ ഉടമയായ മണ്ണഞ്ചേരി സ്വദേശിയെ പൊലീസ് ബന്ധപ്പെട്ടിരുന്നു. ബൈക്ക് വീട്ടിൽ‌തന്നെയായിരുന്നുവെന്നും എങ്ങനെ ഇവരുടെ പക്കൽ എത്തിയെന്ന് അറിയില്ലെന്നും ഉടമ പൊലീസിനെ അറിയിച്ചു. ആലപ്പുഴ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home