ad
Deshabhimani

ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങൾ: മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

road accident.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 08, 2026, 08:28 PM | 1 min read

ആലപ്പുഴ: ആലപ്പുഴ ജില്ലയിലുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് യുവാക്കൾ മരണപ്പെട്ടു. ആലപ്പുഴ – ചങ്ങനാശ്ശേരി (എസി) റോഡിലെ പക്കി ജം​ഗ്ഷനിലും, പഴവീട് എസ്ബിഐ ബാങ്കിന് സമീപത്തുമായി വൈകിട്ടോടെയായിരുന്നു ഈ രണ്ട് അപകടങ്ങളും സംഭവിച്ചത്.


ആദ്യത്തെ അപകടം ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലെ പക്കി ജം​ഗ്ഷനിൽ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു. ആലപ്പുഴയിൽ നിന്നും കൈനകരിയിലേക്ക് ബൈക്കിൽ പോവുകയായിരുന്ന ജോമോൻ, ബിജു എന്നീ യുവാക്കൾ സഞ്ചരിച്ച വാഹനത്തിൽ കാർ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. മരിച്ച ജോമോൻ ജനറൽ കർഷകനും, ബിജു താറാവ് കർഷകനുമാണ്. ഇവരുടെ മൃതദേഹങ്ങൾ ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


രണ്ടാമത്തെ അപകടം പഴവീട് എസ്ബിഐ ബാങ്കിന് സമീപം വൈകിട്ട് 4.50-ഓടെയാണ് നടന്നത്. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് സ്കൂട്ടർ യാത്രികനായ സുധീഷ് (35) എന്ന യുവാവ് മരണപ്പെടുകയായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പാന്തേഴം ഭാഗം കലസിവെളി വീട്ടിൽ സുനിൽകുമാർ - ജാസ്മിൻ ദമ്പതികളുടെ മകനാണ് മരിച്ച സുധീഷ്. സുജമോളാണ് ഭാര്യ. വരുൺദേവ്, വാമിക എന്നിവർ മക്കളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home