ad
Deshabhimani

തെങ്ങ് കടപുഴകി വീണു; കാഞ്ഞിരക്കോട് വീടിന്റെ മേൽക്കൂര തകർന്നു

rain
വെബ് ഡെസ്ക്

Published on Jun 08, 2026, 08:29 PM | 1 min read

എരുമപ്പെട്ടി ( തൃശ്ശൂര്‍) : ​ശക്തമായ കാറ്റിലും മഴയിലും കാഞ്ഞിരക്കോട് തെങ്ങ് കടപുഴകി വീണ്‌ വീടിന്റെ മേൽക്കൂര തകർന്നു. കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായർ രാത്രി 11.30 ഓടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ്‌ തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് വീണത്‌. എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോട് പരാത്തുകുളം കല്ലൂർ മഠത്തിൽ കൃഷ്ണറാവുവിന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്.

വീടിന്റെ പുറകുവശത്ത് നിന്നിരുന്ന വലിയ തെങ്ങ് വേരോടെ പിഴുത് വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ വീടിന്റെ പിൻവശത്തെ ഷീറ്റ് മേഞ്ഞ ഭാഗം പൂർണമായും തകരുകയും വാഷിങ്‌ മെഷീൻ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളും നശിച്ചു.

അപകടസമയത്ത് കൃഷ്ണറാവുന്റെ മകൻ എരുമപ്പെട്ടി പഞ്ചായത്ത് അംഗം കെ സതീഷ് കുമാറിന്റെ ഭാര്യയും കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വലിയ ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടയിറങ്ങി. അപ്പോഴാണ് തെങ്ങ് കടപുഴതെങ്ങ് കടപുഴകി വീണു; കാഞ്ഞിരക്കോട് വീടിന്റെ മേൽക്കൂര തകർന്നുകി വീണത്. തുടർന്ന് നാട്ടുകാരെത്തി തെങ്ങുതടിയും മറ്റുള്ളവയും മാറ്റി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home