ad
Deshabhimani

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അപകീർത്തി പരാമർശം: യൂട്യൂബർ മാരിദാസ് അറസ്റ്റില്‍

Vijay.jpg

മുഖ്യമന്ത്രി ജോസഫ് വിജയ്

വെബ് ഡെസ്ക്

Published on Jun 08, 2026, 09:05 PM | 1 min read

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്കെതിരെയും മന്ത്രിസഭയിലെ വനിതാ മന്ത്രിക്കെതിരെയും സാമൂഹ്യമാധ്യമങ്ങളിലൂടെ അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ പ്രചരിപ്പിച്ച യൂട്യൂബർ മാരിദാസ് അറസ്റ്റില്‍.


ചെന്നൈയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘം തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ മധുരയിലെ വീട്ടിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർനടപടികൾക്കായി ഇയാളെ ചെന്നൈയിലേക്ക് മാറ്റുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.


തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ വനിതാ അംഗം ഉൾപ്പെടെയുള്ള മന്ത്രിമാർക്കെതിരെ മാരിദാസ് തന്റെ യൂട്യൂബ് ചാനലിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും മോശം പരാമർശങ്ങൾ അടങ്ങിയ വീഡിയോകളും പോസ്റ്റുകളും പങ്കുവെച്ചതായി പൊലീസ് അറിയിച്ചു. ഭരണകക്ഷിയായ തമിഴക വെട്രി കഴകം ഭാരവാഹികൾക്കെതിരെയും ഇയാൾ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home