ad
Deshabhimani

ഗോവയില്‍ ബൈക്കപകടത്തിൽ രണ്ട് മലയാളി നാവികസേനാംഗങ്ങള്‍ മരിച്ചു; ഇരുവരും കൊച്ചിയിൽ നിന്നെത്തിയത് സ്‌പെഷ്യൽ ഡ്യൂട്ടിക്ക്

accident
വെബ് ഡെസ്ക്

Published on Oct 23, 2025, 11:01 AM | 1 min read

പനാജി: ഗോവയിലുണ്ടായ ബൈക്കപകടത്തില്‍ രണ്ട് മലയാളി അഗ്നിവീര്‍ നാവികസേനാംഗങ്ങള്‍ മരിച്ചു. കൊല്ലം ശൂരനാട് വടക്ക് നടുവിലേമുറി അനിഴം വീട്ടില്‍ പ്രസന്നകുമാറിന്റെ മകന്‍ ഹരിഗോവിന്ദ് (22), കണ്ണൂര്‍ സ്വദേശി വിഷ്ണു (21) എന്നിവരാണ് മരിച്ചത്.


ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു അപകടം. ഇരുവരും ജോലികഴിഞ്ഞ് ബേസ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് പാതയോരത്തെ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തുനിന്ന് സ്പെഷ്യല്‍ ഡ്യൂട്ടിയുടെ ഭാഗമായാണ് ഇരുവരും ഗോവയിൽ എത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home