ശ്രീചിത്ര പുവർ ഹോമിലെ രണ്ട് പെൺകുട്ടികളെ കാണാതായി; അന്വേഷണം ഊർജിതം

തിരുവനന്തപുരം : ശ്രീചിത്ര പുവർ ഹോമിലെ രണ്ട് പെൺകുട്ടികളെ കാണാതായി. വ്യാഴം വൈകിട്ട് 4.30ഓടെയാണ് സംഭവം. പുറത്തുപോയ കുട്ടികൾ പിന്നീട് മടങ്ങിയെത്താത്തതിനെ തുടർന്ന് അധികൃതർ വഞ്ചിയൂർ പൊലീസിൽ വിവരമറിയിച്ചു.
കിളിമാനൂർ, പേട്ട സ്വദേശികളായ 14,16 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.









0 comments