ad
Deshabhimani

"അണലി' വെബ് സീരീസ്‌ റിലീസ് തടഞ്ഞു

Anali Serial.jpg
വെബ് ഡെസ്ക്

Published on Aug 21, 2026, 07:33 AM | 1 min read

കൊച്ചി : കൂടത്തായി കേസിനെ ആസ്പദമാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന "അണലി' വെബ് സീരീസിന്റെ റിലീസ് കോടതി തടഞ്ഞു. ജിയോ ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യാനിരുന്ന സീരീസ് എറണാകുളം അഡീഷണല്‍ മുന്‍സിഫ് കോടതി മൂന്ന്‌ ആണ് തടഞ്ഞത്. കൂടത്തായി കേസ് പ്രതി ജോളി നല്‍കിയ ഹര്‍ജിയിലാണ്‌ ഇടക്കാല ഉത്തരവ്. കേസ് വീണ്ടും സെപ്‌തംബര്‍ ഒമ്പതിന് പരിഗണിക്കും.


നിലവില്‍ കോഴിക്കോട് വനിതാ ജയിലിലാണ് ജോളി. റിലീസ് തടഞ്ഞുള്ള കോടതിയുടെ നോട്ടീസ് കൈപ്പറ്റാന്‍ മിഫുന്‍ മാനുവല്‍ തോമസ് തയ്യാറായില്ല. വെബ് സീരീസിലെ പ്രധാന സ്ത്രീ കഥാപാത്രം ഹർജിക്കാരിയാണെന്ന് തിരിച്ചറിയുന്ന വിധത്തിൽ വെബ്‌സീരിസിന്റെ ഉള്ളടക്കങ്ങൾ റിലീസ് ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും സ്ട്രീം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home