ബംഗളൂരു - തിരുവനന്തപുരം; ഓണത്തിന് 3 സ്‌പെഷ്യൽ ട്രെയിൻ

കൊല്ലം : ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കോട്ടയം വഴി ബംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയിൽ മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ കൂടി അനുവദിച്ചു. ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട സ്റ്റേഷനുകളിലും ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
06573/06574 യശ്വന്ത്പൂർ ജങ്‌ഷൻ – തിരുവനന്തപുരം നോർത്ത് – യശ്വന്ത്പൂർ ജങ്‌ഷൻ എക്സ്പ്രസ് സ്പെഷ്യൽ വെള്ളിയും ശനിയും സർവീസ് നടത്തും. യശ്വന്ത്പൂർ ജങ്‌ഷനിൽനിന്ന് തിരുവനന്തപുരത്തേക്ക് വെള്ളി പുറപ്പെടുന്ന 06573 ട്രെയിൻ ചങ്ങനാശേരിയിൽ രാവിലെ 10.04ന്, ചെങ്ങന്നൂരിൽ 10.25ന്, മാവേലിക്കരയിൽ 10.37ന്, ശാസ്താംകോട്ടയിൽ 11.13ന് എത്തി യഥാക്രമം ഒരുമിനിറ്റ് വീതം നിർത്തും. 22ന് തിരുവനന്തപുരത്തുനിന്ന് പോകുന്ന 06574 ട്രെയിൻ ശാസ്താംകോട്ടയിൽ വൈകിട്ട് 4.32ന്, മാവേലിക്കരയിൽ 5.06ന്, ചെങ്ങന്നൂരിൽ 5.18ന്, ചങ്ങനാശേരിയിൽ 5.38ന് എത്തും.
06575/06576 എസ്എംവി ബംഗളൂരു –തിരുവനന്തപുരം നോർത്ത്– ബംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് സ്പെഷ്യൽ ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്. ശനി എസ്എംവി ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന 06575 ട്രെയിൻ ചങ്ങനാശേരിയിൽ രാവിലെ 6.50ന്, ചെങ്ങന്നൂരിൽ 7.15ന്, മാവേലിക്കരയിൽ 7.29ന്, ശാസ്താംകോട്ടയിൽ 8.10ന് എത്തും. 23ന് തിരുവനന്തപുരത്ത് നിന്ന് പോകുന്ന 06576 ട്രെയിൻ ശാസ്താംകോട്ടയിൽ പകൽ 1.58ന്, മാവേലിക്കരയിൽ 2.33ന്, ചെങ്ങന്നൂരിൽ 2.43ന്, ചങ്ങനാശേരിയിൽ 3.03ന് എത്തും. 28നും 29നും സർവീസുണ്ടാകും.









0 comments