ad
Deshabhimani

ഓൺലൈൻ വ്യാപാരം: വയോധികന്‌ 21 ലക്ഷം രൂപ നഷ്ടമായി

cyber crime

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Aug 21, 2026, 08:03 AM | 1 min read

കൊച്ചി : ഓൺലൈൻ വ്യാപാര സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം നൽകാമെന്ന്‌ പറഞ്ഞ്‌ വയോധികനിൽ നിന്ന് തട്ടിയത്‌ 21 ലക്ഷം രൂപ. കലൂ‍ർ സ്വദേശി ഗംഗാധരൻ (82) ആണ് തട്ടിപ്പിനിരയായത്. 2025 ആഗസ്‌ത്‌ ഒമ്പതുമുതൽ നവംബർ 27വരെ വിവിധ തവണകളായി ഗംഗാധരനിൽനിന്ന്‌ സൈബർ തട്ടിപ്പുകാർ 21,36,874 രൂപയാണ്‌ തട്ടിയെടുത്തത്‌. ‘ട്രാഡ്‌ ഗ്രിപ്പ്‌’ എന്ന ഓൺലൈൻ ട്രേഡിങ്‌ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ ലാഭം നൽകാമെന്ന്‌ പറഞ്ഞായിരുന്നു തട്ടിപ്പ്‌. ലാഭം ലഭിക്കാത്തതിനെ തുടർന്ന്‌ ഗംഗാധരൻ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഗംഗാധരന്റെ പരാതിയിൽ എറണാകുളം നോർത്ത്‌ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home