Deshabhimani

print edition മലങ്കര സുറിയാനി കത്തോലിക്കാ 
സഭയ്ക്ക് രണ്ട് മെത്രാന്മാര്‍

Screenshot from 2025-11-22 22-23-24

പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന മെത്രാഭിഷേക ചടങ്ങിൽ ഡോ. കുര്യാക്കോസ് മാർ ഒസ്താതിയോസും ഡോ. യൂഹാനോൻ മാർ അലക്സിയോസും അഭിഷിക്തരായ ശേഷം അംശവടി ഉയർത്തി ആശീർവദിക്കുന്നു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും ബിഷപ്പുമാരും സമീപം

വെബ് ഡെസ്ക്

Published on Nov 23, 2025, 12:01 AM | 1 min read

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മെത്രാന്മാരായി കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസും യൂഹോനോന്‍ മാര്‍ അലക്‌സിയോസും അഭിഷിക്തരായി. പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ അഞ്ചരമണിക്കൂറോളം നീണ്ട ചടങ്ങില്‍ കര്‍ദിനാള്‍ കർദിനാൾ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാബാവ മുഖ്യകാര്‍മികനായി. ആര്‍ച്ച്‌ ബിഷപ് തോമസ് മാര്‍ കൂറിലോസും ബിഷപ് ജോസഫ് മാര്‍ തോമസും സഹകാര്‍മികരായി.


കുര്യാക്കോസ് റമ്പാനെ യൂറോപ്പിന്റെ അപ്പസ്‌തോലിക വിസിറ്റേറ്ററായി നിയമിച്ചുള്ള ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ഉത്തരവ് പാറശാല ബിഷപ് തോമസ് മാര്‍ യൗസേബിയോസും തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സഹായമെത്രാനായി യൂഹാനോന്‍ റമ്പാനെ നിയമിച്ചുള്ള മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ കല്‍പ്പന കൂരിയാ ബിഷപ് ആന്റണി മാര്‍ സില്‍വാനോസും വായിച്ചു. തുടര്‍ന്ന് നവാഭിഷിക്തര്‍ക്ക് മാര്‍ ഒസ്താത്തിയോസ്, മാര്‍ അലക്‌സിയോസ് എന്നീ പേരുകള്‍ നല്‍കി. കോട്ടയം ആര്‍ച്ച്‌ ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് വചനസന്ദേശം നല്‍കി.


മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപോലീത്ത, ആര്‍ച്ച്‌ ബിഷപ്പുമാരായ തോമസ് മാര്‍ കൂറിലോസ്, മാര്‍ തോമസ് തറയില്‍, തോമസ് ജെ നെറ്റോ, മാര്‍ മാത്യു മൂലക്കാട്ട്, ഡോ. എം സൂസെ പാക്യം, ജോസഫ് മാര്‍ ബെര്‍ണബാസ് സഫ്രഗണ്‍ മെത്രാപോലീത്ത തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എ എ റഹിം, എംഎല്‍എമാരായ വി ജോയി, കടകംപള്ളി സുരേന്ദ്രന്‍, ആന്റണി രാജു, വി കെ പ്രശാന്ത്, ഡി കെ മുരളി, ജി സ്റ്റീഫന്‍, ഐ ബി സതീഷ്, കെ ആന്‍സലന്‍, മാത്യു ടി തോമസ്, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം സുഹൈബ് മൗലവി, തുടങ്ങിയവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home