ad
Deshabhimani

കോവളത്ത് വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ചവർ പിടിയിൽ

murder case
വെബ് ഡെസ്ക്

Published on May 07, 2025, 10:17 PM | 1 min read

കോവളം: വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പിറവിളാകം നെടിയവിളാകം സ്വദേശികളായ അപ്പൂസ് (21), മൂവ്മെൻ്റ് വിജയൻ എന്ന വിജയൻ (26) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം തെന്നൂർകോണം അബ്രാഞ്ചിവിള സ്വദേശിനിയുടെ വീട് കയറി ആക്രമിക്കുകയും മകളെ അസഭ്യം പറയുകയും ചെയ്ത സംഭവത്തിലാണ് പ്രതികൾ അറസ്റ്റിലായത്.


കഴിഞ്ഞ 6ന് രാത്രി 7.30 ഓടെയായിരുന്നു സംഭവം. വീടിൻ്റെ ഗേറ്റ് ചവിട്ടി തുറന്ന് അകത്ത് കടന്ന സഹോദരങ്ങൾ ഉൾപ്പെട്ട മൂന്നംഗ സംഘം സ്ത്രീയെ മർദ്ദിക്കുകയായിരുന്നുവെന്നും ലഹരി ഉപയോഗിച്ച ശേഷം വീടിന് സമീപം അസഭ്യം വിളിച്ചത് വിലക്കിയതിലുള്ള മുൻ വൈരാഗ്യം കാരണമാണ് ആക്രമണമെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home