print edition യാത്രാപ്രതിസന്ധി നീങ്ങി; ശ്വേത ഇന്ന് എത്തും

കുവൈത്ത്: ആശങ്ക ഒഴിഞ്ഞു, ശ്വേതയ്‌ക്ക് നിശ്‌ചയിച്ച സമയത്തുതന്നെ കതിർ മണ്ഡപത്തിലെത്താം. വിവാഹത്തിന് നാട്ടിലേക്കുള്ള യാത്ര സാങ്കേതിക കാരണങ്ങളാൽ മുടങ്ങി കുവൈത്തിൽ കുടുങ്ങിയ ശ്വേത ബുധനാഴ്‌ച കൊച്ചി വിമാനത്താവളത്തിലെത്തും. 18നാണ് തൃശൂർ ആലപ്പാട് പൊരുന്പംകാട്ടിൽ മധുവിന്റെയും സജിതയുടെയും മകൾ ശ്വേതയുടെ വിവാഹം.
ശ്വേതയുടെ യാത്ര മുടങ്ങിയതോടെ എംപിമാരായ ജോൺ ബ്രിട്ടാസ്, പി പി സുനീർ എന്നിവർ കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലാണ് യാത്രയ്‌ക്ക് വഴിയൊരുക്കിയത്. കുവൈത്തിലെ സാമൂഹിക പ്രവർത്തകനും മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് സിഇഒയുമായ ശറഫുദീൻ കണ്ണെത്തും കുവൈത്തിലെ ലോക കേരള സഭ അംഗങ്ങളും കുവൈത്ത് എയർ വെയ്സ് അധികൃതരുമായി ചർച്ച നടത്തി തടസ്സങ്ങൾ നീക്കി.
കുവൈത്ത് എയർവെയ്സ് ജീവനക്കാരിയാണ് ശ്വേത. പ്രോബേഷൻ കാലാവധി പൂർത്തിയാകാത്തതിനാൽ കുവൈത്ത് എയർവേഴ്‌സ് വിവാഹത്തിനുള്ള അവധി നിഷേധിച്ചു. ഇതോടെ നാലിന് ശ്വേത ജോലി രാജിവച്ചു. എന്നാൽ വിസ റദ്ദാക്കൽ നടപടിയിൽ താമസം നേരിടുകയായിരുന്നു.










0 comments