ad
Deshabhimani

ദേവസ്വം ഡിജിറ്റലൈസേഷൻ പദ്ധതി; പിന്നിൽ എൽഡിഎഫ്‌ 
സർക്കാരിന്റെ മാസ്റ്റർ പ്ലാൻ

travancore devaswam board
avatar
സ്വന്തം ലേഖിക

Published on Jun 08, 2026, 12:15 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രഭരണവും സേവനങ്ങളും ആധുനികവൽക്കരിക്കുന്ന നിർണായക നേട്ടത്തിന്‌ പിന്നിൽ മുൻ എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണം. സർക്കാർ രൂപം നൽകിയ 70 കോടിയുടെ സമ്പൂർണ പദ്ധതിയ്ക്കാണ്‌ കഴിഞ്ഞ ദിവസം ഹൈക്കോടതി അംഗീകാരം നൽകിയത്‌.


തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും കീഴിലുള്ള 1250 ക്ഷേത്രങ്ങളുടെയും പ്രവർത്തനങ്ങളും വരവുചെലവു കണക്കുകളും പൂർണമായും സുതാര്യമാക്കുന്നതാണ്‌ പദ്ധതി. കെ-സ്മാർട്ട് മാതൃകയിലുള്ള ഡിജിറ്റൽ സംവിധാനമാണ് ഒരുക്കുന്നത്.പൊതുമേഖലാ സ്ഥാപനമായ കിറ്റ്ഫ്രയുമായി ചേർന്ന് രണ്ടുവർഷം കൊണ്ട് നാലുഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യവർഷത്തെ ചെലവ് 33.25 കോടി രൂപയാണ്.


10 രൂപയുടെ വഴിപാടുമുതൽ തിരുവാഭരണങ്ങൾ ഉൾപ്പെടെയുള്ള ക്ഷേത്രത്തിന്റെ മുഴുവൻ ആസ്തികളും ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയറിലേക്ക് മാറ്റും. രേഖപ്പെടുത്തുന്ന ഇടപാടുകളിൽ പിന്നീട് മാറ്റങ്ങൾ വരുത്താനാകാത്തവിധം ഡിജിറ്റലായി ലോക്ക് ചെയ്യുന്ന സംവിധാനം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


രണ്ടാം പിണറായി സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ്‌ ദേവസ്വം വകുപ്പ്‌ പദ്ധതി നടപ്പാക്കിയത്‌.

ആദ്യഘട്ടമായി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ ഓൺലൈൻ വഴി വഴിപാടുകൾ ബുക്ക്‌ ചെയ്യുന്നതിനുള്ള ‘കൗണ്ടർ ബില്ലിങ് മൊഡ്യൂൾ’ നടപ്പാക്കി.

ചെന്നെ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ സഹായത്തോടെയാണ്‌ ഇ‍ൗ സംവിധാനം വികസിപ്പിച്ചത്‌. ശബരിമലയിൽ വിർച്വൽ ക്യൂ സംവിധാനവും വിജയകരമായി നടപ്പാക്കി.

തുറമുഖ, സഹകരണ വകുപ്പുകൾക്കൊപ്പം ദേവസ്വം വകുപ്പിലും പ്രഖ്യാപിച്ച 11 പദ്ധതികളും നൂറുശതമാനം വിജയത്തിലെത്തിക്കാൻ കഴിഞ്ഞത് എൽഡിഎഫ് സർക്കാരിന്റെ വികസന നയങ്ങളുടെ പിൻബലത്തിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home