യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ തീയതികളിൽ ട്രയിനുകൾ വഴിതിരിച്ചുവിടും

പാലക്കാട്: ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രയിനുകൾ വഴിതിരിച്ചുവിടും. 24നും 25നുമാണ് ചില ട്രെയിനുകൾ കോട്ടയം വഴി പോവുക. 24ന് പുറപ്പെടുന്ന ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസ് (18189) ആലുവ വരെ മാത്രമായിരിക്കും സർവീസ് നടത്തുക.
25ന് ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22207) കോട്ടയം വഴിയാണ് യാത്രചെയ്യുക. എറണാകുളം ജംക്‌ഷൻ, ആലപ്പുഴ എന്നീ സ്റ്റോപ്പുകൾ ഉണ്ടാകില്ല. പകരം, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും
25ലെ മംഗളൂരു സെൻട്രൽ – തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603) കോട്ടയം വഴിയായിരിക്കും. എറണാകുളം ജംക്‌ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ അന്നു സ്റ്റോപ് ഉണ്ടായിരിക്കില്ല. പകരം, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.










0 comments