ad
Deshabhimani

print edition എറണാകുളം റൂട്ടിൽ ട്രെയിൻ നിയന്ത്രണം

train

photo credit: Southern railway

വെബ് ഡെസ്ക്

Published on May 09, 2026, 12:01 AM | 1 min read

തിരുവനന്തപുരം: എറണാകുളം ജങ്‌ഷൻ യാർഡിൽ എൻജിനിയറിങ്‌ പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. ആലപ്പുഴ വഴിയോടുന്ന വിവിധ ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും.


• ഗുരുവായൂർ–ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌ (16128) ഒന്പതിനും 11 മുതൽ 23 വരെയും 25, 26 തീയതികളിലും കോട്ടയം വഴിയായിരിക്കും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.


• ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (22207) 15, 22 തീയതികളിൽ കോട്ടയം വഴിയായിരിക്കും. എറണാകുളം ട‍ൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.


• മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് (16603) 15ന്‌ കോട്ടയം വഴിയായിരിക്കും. എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.


• എംജിആർ ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (15, 22) തീയതികളിൽ കോട്ടയം വഴിയായിരിക്കും. എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.


• കൊച്ചുവേളി – മംഗളൂരു ജങ്‌ഷൻ അന്ത്യോദയ എക്സ്പ്രസ്(16355) 14, 16, 21, 23 തീയതികളിൽ കോട്ടയം വഴിയായിരിക്കും. ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.


വൈകിയോടും


• മംഗളൂരു ജങ്‌ഷൻ – തിരുവനന്തപുരം നോർത്ത് അന്ത്യോദയ എക്സ്പ്രസ് (16356) 15, 22 തീയതികളിൽ 30 മുതൽ 40 മിനിറ്റുവരെ വൈകിയോടും.


• മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് (16603) 11 മുതൽ 21 വരെയും 23 മുതൽ 26 വരെയും 40 മിനിറ്റ് വൈകിയോടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home