Deshabhimani

പാലക്കാട് ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി; ട്രെയിനുകൾ വൈകും

train
വെബ് ഡെസ്ക്

Published on Nov 05, 2026, 07:39 PM | 1 min read

പാലക്കാട് : പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിനുകൾ വൈകും. നവംബർ 6, 8, 11, 13, 15, 18, 20, 22, 25, 27, 29 തീയതികളിലും ഡിസംബർ 4, 6 തീയതികളിലും ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന 16307 ആലപ്പുഴ–കണ്ണൂർ എക്സ്പ്രസ് 30 മിനിറ്റ് വൈകും.


നവംബർ 11, 18, 25 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന 22633 തിരുവനന്തപുരം സെൻട്രൽ–ഹസ്രത് നിസാമുദ്ദീൻ ജങ്ഷൻ വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസും നവംബർ 16, 23 തീയതികളിൽ ഹസ്രത് നിസാമുദ്ദീൻ ജങ്ഷനിൽനിന്ന് പുറപ്പെടുന്ന 12618 ഹസ്രത് നിസാമുദ്ദീൻ ജങ്ഷൻ–എറണാകുളം ജങ്ഷൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസും 30 മിനിറ്റ് വൈകും.


നവംബർ 13ന് ഗോരഖ്പൂർ ജങ്ഷനിൽനിന്ന് പുറപ്പെടുന്ന 12511 ഗോരഖ്പൂർ ജങ്ഷൻ–തിരുവനന്തപുരം നോർത്ത് രാപ്തിസാഗർ എക്സ്പ്രസ് ഒരു മണിക്കൂറും വൈകിയാണ് സർവീസ് നടത്തുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home