print edition മുത്തങ്ങയിലെ പതിനൊന്നുകാരന്റെ മരണം: ബാലാവകാശ കമീഷൻ കേസെടുത്തു

തിരുവനന്തപുരം: വയനാട് മുത്തങ്ങയിൽ പൊലീസ് അനാസ്ഥയിൽ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ പതിനൊന്നുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർപേഴ്സൺ കെ വി മനോജ് കുമാറാണ് കേസെടുത്തത്.
ദേശീയപാതയോരത്ത് അപകടത്തിൽപ്പെട്ട കുട്ടിയെ സ്വന്തം വണ്ടിയിൽ ആശുപത്രിയിലെത്തിക്കാതെ പൊലീസ് ആംബുലൻസിന് കാത്തുനിൽക്കുകയായിരുന്നു. ഒ
രുമണിക്കൂറിനുശേഷം ആംബുലൻസ് വന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു.










0 comments