വെള്ളറടയിൽ യുവതി വീട്ടിൽ പ്രസവിച്ചു, കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

Representative Image | AI
വെള്ളറട: തിരുവനന്തപുരം വെള്ളറട പൂഴനാടിൽ യുവതി വീട്ടില്‍ ജന്മം നല്‍കിയ കുഞ്ഞ് മരിച്ചു. സംഭവത്തില്‍ ദുരൂഹത. ഞായർ പകലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ പ്രവേശിപ്പിച്ച ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.
പൂഴനാട് പ്ലാവിളവീട്ടില്‍ അല്‍ത്താഫിന്റെ ഭാര്യ ഷംന (21) പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. പുറത്തുപോയിരുന്ന അല്‍ത്താഫ് വീട്ടില്‍ തിരിച്ചെത്തിയ സമയം വയറുവേദനയെ തുടര്‍ന്ന് കിടക്കുകയായിരുന്നു ഷംന. ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞതോടെ അല്‍ത്താഫ് ഓട്ടോ വിളിക്കാൻ പോയ സമയത്തായിരുന്നു പ്രസവം.
അല്‍ത്താഫ് മടങ്ങിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചനിലയില്‍ ഷംനയെയും കുഞ്ഞിനെയും കാണുകയായിരുന്നു. അൽത്താഫാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് പരിശോധനയില്‍ കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിലും മുറിവുകള്‍ കണ്ടെത്തി. ഷംന ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് അല്‍ത്താഫ് മൊഴി നല്‍കിയത്. ഒൻപതുമാസം ഗർഭിണിയായിരുന്നു ഷംന. കുഞ്ഞിന്റേത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.










0 comments