ad
Deshabhimani

നിയമത്തിൽ തന്നെ കേന്ദ്ര സർക്കാർ മാറ്റം വരുത്തി; തൊഴിലുറപ്പ് പദ്ധതി പൊളിയാൻ പോവുകയാണ്- ടിപി രാമകൃഷ്ണൻ

t p ramakrishnan
വെബ് ഡെസ്ക്

Published on Jan 09, 2026, 06:09 PM | 1 min read

തിരുവനന്തപുരം: ഒന്നാം യുപിഎ സർക്കാരിന്റെ സമയത്ത് ദാരിദ്ര ലഘൂകരണം ലക്ഷ്യമിട്ട് നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി നിയമത്തിൽ തന്നെ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയതായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. തൊഴിലുറപ്പ് പദ്ധതിക്ക് വരുന്ന ചെലവ് പൂർണമായും കേന്ദ്ര സർക്കാരാണ് വഹിച്ചിരുന്നത്. ഭേദ​ഗതി വരുത്തിയ പുതിയ നിയമം വരുന്നതോടെ അറുപത് ശതമാനം കേന്ദ്രവും 40 ശതമാനം കേരളവും വഹിക്കണം.


യഥാർഥത്തിൽ ഈ പദ്ധതി പൊളിയാൻ പോവുകയാണ്. ലക്ഷക്കണക്കിന് പേരാണ് തൊഴിലുറപ്പിനെ ആശ്രയിക്കുന്നത്. ഒരു വർഷത്തിൽ 200 ദിവസം ജോലി, 600 രൂപ ദിവസ വേതനം എന്നിവയാണ് തൊഴിലാളികളുടെ ആവശ്യം. എന്നാൽ ഇവ നടപ്പിലാകില്ല. പുതിയ നിയമം റദ്ദാക്കണമെന്ന് രാജ്യവ്യാപകമായി തൊഴിലാളികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൺവീനർ വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home