കോർപറേറ്റുകളെയും വൻകിടക്കാരെയും മാത്രം പരിഗണിച്ച ബജറ്റ്; ബഹുജനരോഷം ഉയർന്നുവരണം: ടിപി രാമകൃഷ്ണൻ

തിരുവനന്തപുരം: കേരളം ചിത്രത്തിലില്ലാത്ത ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.ജനവിരുദ്ധമായ ബജറ്റിനെതിരെ ശക്തമായ ബഹുജനരോഷം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. കോർപറേറ്റുകളെയും വൻകിടക്കാരെയും മാത്രമാണ് ബജറ്റ് പരിഗണിച്ചിരിക്കുന്നത്. കേരളം പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ്, അതിവേഗ റെയിൽ പാത, വിഴിഞ്ഞം തുറമുഖ വികസനത്തിനുള്ള സഹായ പദ്ധതികൾ തുടങ്ങിയവയൊന്നും ബജറ്റിലിടം പിടിച്ചില്ല. ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോഴും കേരളത്തെ പരിഗണിക്കാൻ തയ്യാറായില്ല. പുതിയ 12 ജലപാതകളിലും കേരളത്തിന് ഇടമില്ല. നിലമ്പൂർ-നഞ്ചൻകോട്, തലശേരി -മൈസൂർ, കാഞ്ഞങ്ങാട്-കാണിപ്പയ്യൂർ റെയിൽപ്പാതകൾ ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയാണ് ബാക്കി.
കേരളത്തിനെതിരായ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം തുടരുകയാണ്. പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകും. ഫിനാൻസ് കമ്മീഷൻ വിഹിതം ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാത്തത് നിരാശാജനകമാണ്. റവന്യു ഡഫസിറ്റ് ഗ്രാന്റ് ഉപേക്ഷിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ ദുർബലമാക്കാനുള്ള നീക്കമാണ്.കേരളം ഉന്നയിച്ച ഒരു പ്രശ്‌നങ്ങൾക്കൊന്നിനും പരിഹാരം കാണാനാവശ്യമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കാൻ കേന്ദ്രബജകോർപറേറ്റുകളെയും വൻകിടക്കാരെയും മാത്രമാണ് പരിഗണിച്ച ബജറ്റ്; ബഹുജനരോഷം ഉയർന്നുവരണം: ടിപി രാമകൃഷ്ണൻ
തിരുവനന്തപുരം:കേരളം ചിത്രത്തിലില്ലാത്ത ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.ജനവിരുദ്ധമായ ബജറ്റിനെതിരെ ശക്തമായ ബഹുജനരോഷം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. കോർപറേറ്റുകളെയും വൻകിടക്കാരെയും മാത്രമാണ് ബജറ്റ് പരിഗണിച്ചിരിക്കുന്നത്. കേരളം പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ്, അതിവേഗ റെയിൽ പാത, വിഴിഞ്ഞം തുറമുഖ വികസനത്തിനുള്ള സഹായ പദ്ധതികൾ തുടങ്ങിയവയൊന്നും ബജറ്റിലിടം പിടിച്ചില്ല. ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോഴും കേരളത്തെ പരിഗണിക്കാൻ തയ്യാറായില്ല. പുതിയ 12 ജലപാതകളിലും കേരളത്തിന് ഇടമില്ല. നിലമ്പൂർ-നഞ്ചൻകോട്, തലശേരി -മൈസൂർ, കാഞ്ഞങ്ങാട്-കാണിപ്പയ്യൂർ റെയിൽപ്പാതകൾ ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയാണ് ബാക്കി.
കേരളത്തിനെതിരായ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം തുടരുകയാണ്. പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകും. ഫിനാൻസ് കമ്മീഷൻ വിഹിതം ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാത്തത് നിരാശാജനകമാണ്. റവന്യു ഡഫസിറ്റ് ഗ്രാന്റ് ഉപേക്ഷിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ ദുർബലമാക്കാനുള്ള നീക്കമാണ്.കേരളം ഉന്നയിച്ച ഒരു പ്രശ്‌നങ്ങൾക്കൊന്നിനും പരിഹാരം കാണാനാവശ്യമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കാൻ കേന്ദ്രബജറ്റിന് സാധിച്ചിട്ടില്ല. കേരളത്തിന്റെ ധാതുവിഭവങ്ങൾ കുത്തകകൾക്ക് കൊള്ളയടിക്കാൻ വിട്ടുകൊടുക്കാൻ ശ്രമമുണ്ടായാൽ ശക്തമായ ബഹുജന രോഷത്തെയാകും കേന്ദ്ര സർക്കാർ നേരിടേണ്ടി വരിക.
കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തെ എങ്ങനെ ചേർത്തുനിർത്താം എന്നത് വ്യക്തമാക്കി. ഒരു കോടിയിലധികം ആളുകളെയാണ് വിവിധ ക്ഷേമ പദ്ധതികളിലൂടെ സർക്കാർ ചേർത്തുപിടിക്കുന്നത്. ഇത്തരത്തിൽ ക്ഷേമപദ്ധതികൾ ഒന്നും കേന്ദ്ര ബജറ്റിൽ ഇടം പിടിച്ചിട്ടില്ല. മാത്രമല്ല, കേരളത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾ തുടരാനാവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിലും കേന്ദ്ര ബജറ്റ് പരാജയപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയോട് പോലും പ്രതികൂല നിലപാടാണ് കേന്ദ്രം പുലർത്തുന്നത്.
ദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യത്തിൽ നിന്ന് അകന്നു പോവുകയാണ്. തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. 200 ദിവസം ജോലി, 600 രൂപ കൂലി എന്ന തൊഴിലാളികളുടെ ആവശ്യം നിറവേറ്റാനുള്ള നിലപാടുകളും ബജറ്റ് സ്വീകരിച്ചിട്ടില്ല. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവരെ അങ്ങേയറ്റം നിരാശപ്പെടുത്തുന്ന ബജറ്റാണ് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ജനദ്രോഹ ബജറ്റിനെതിരെ വലിയ പ്രക്ഷോഭം ജനങ്ങൾക്കിടയിൽ നിന്നുയരും. ആ പ്രക്ഷോഭങ്ങൾക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നൽകുമെന്നും കൺവീനർ വ്യക്തമാക്കി റ്റിന് സാധിച്ചിട്ടില്ല. കേരളത്തിന്റെ ധാതുവിഭവങ്ങൾ കുത്തകകൾക്ക് കൊള്ളയടിക്കാൻ വിട്ടുകൊടുക്കാൻ ശ്രമമുണ്ടായാൽ ശക്തമായ ബഹുജന രോഷത്തെയാകും കേന്ദ്ര സർക്കാർ നേരിടേണ്ടി വരിക.
കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തെ എങ്ങനെ ചേർത്തുനിർത്താം എന്നത് വ്യക്തമാക്കി. ഒരു കോടിയിലധികം ആളുകളെയാണ് വിവിധ ക്ഷേമ പദ്ധതികളിലൂടെ സർക്കാർ ചേർത്തുപിടിക്കുന്നത്. ഇത്തരത്തിൽ ക്ഷേമപദ്ധതികൾ ഒന്നും കേന്ദ്ര ബജറ്റിൽ ഇടം പിടിച്ചിട്ടില്ല. മാത്രമല്ല, കേരളത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾ തുടരാനാവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിലും കേന്ദ്ര ബജറ്റ് പരാജയപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയോട് പോലും പ്രതികൂല നിലപാടാണ് കേന്ദ്രം പുലർത്തുന്നത്.
ദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യത്തിൽ നിന്ന് അകന്നു പോവുകയാണ്. തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. 200 ദിവസം ജോലി, 600 രൂപ കൂലി എന്ന തൊഴിലാളികളുടെ ആവശ്യം നിറവേറ്റാനുള്ള നിലപാടുകളും ബജറ്റ് സ്വീകരിച്ചിട്ടില്ല. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവരെ അങ്ങേയറ്റം നിരാശപ്പെടുത്തുന്ന ബജറ്റാണ് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ജനദ്രോഹ ബജറ്റിനെതിരെ വലിയ പ്രക്ഷോഭം ജനങ്ങൾക്കിടയിൽ നിന്നുയരും. ആ പ്രക്ഷോഭങ്ങൾക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നൽകുമെന്നും കൺവീനർ വ്യക്തമാക്കി










0 comments