നെല്ലിന്റെ പ്രോത്സാഹന ബോണസ് നിർത്തലാക്കാനുള്ള കേന്ദ്ര തീരുമാനം ഉടന്‍ പിൻവലിക്കണം: ടി പി രാമകൃഷ്‌ണൻ

തിരുവനന്തപുരം: കേരള സർക്കാർ നെല്ലിന് നൽകുന്ന അധിക പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനം ഉടന്‍ പിൻവലിക്കണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. നെല്ലിന് സംസ്ഥാനം നൽകുന്ന അധിക ബോണസ് തുക നിർത്തലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ എക്‌സ്‌പെന്റീച്ചർ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുകയാണ്.
സംസ്ഥാനങ്ങൾ നൽകുന്ന ഈ അധിക ബോണസ് മൂലം ഗോതമ്പും അരിയും രാജ്യത്ത് അധികമായി സംഭരിക്കുകയാണെന്നും ഇത് പൊതുഗജനാവിന് ബാധ്യതയാണെന്നുമുള്ള നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അധിക ബോണസിലൂടെ ധാന്യങ്ങൾ കൂടുതൽ കൃഷി ചെയ്യുകയും ഉൽപ്പാദന വർധനവ് ഉണ്ടാവുകയും ചെയ്യുന്നുവെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. നമ്മുടെടി പി രാമകൃഷ്‌ണൻ ഭക്ഷ്യ സ്വയം പര്യാപ്‌തതയെ തന്നെ ദുർബലപ്പെടുത്തുന്നതിനുള്ള ഇടപെടലാണിത്.
സംസ്ഥാന സർക്കാർ നെല്ല് സംഭരണത്തിനായി കിലോക്ക് 6.31 രൂപയാണ് അധികമായി നൽകുന്നത്. കേന്ദ്ര സർക്കാർ നൽകുന്ന തുകയാവട്ടെ സമയത്തിന് ലഭിക്കാത്ത സ്ഥിതിയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ നൽകുന്ന തുക പിൻവലിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം ഉണ്ടാവുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും, രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന ഈ നടപടി അടിയന്തിരമായി പിൻവലിക്കണമെന്നും എൽ ഡി എഫ് കൺവീനർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.










0 comments