Deshabhimani

print edition നഗരനയം ഭാവികേരളം മുന്നിൽകണ്ട്‌ : മുഖ്യമന്ത്രി

town planning policy
വെബ് ഡെസ്ക്

Published on Feb 20, 2026, 12:07 AM | 1 min read


​ധർമശാല (കണ്ണൂർ)

അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന കേരളത്തെ അതിനനുസൃതമായി രൂപപ്പെടുത്താനാണ്‌ നഗരനയം രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നഗരനയം രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമാണ്‌ കേരളം. മഞ്ചേശ്വരം മുതൽ പാറശാല വരെ വലിയ തോതിൽ നഗരസ്വഭാവം വന്നിട്ടുണ്ട്. 2050വരെ മുന്നിൽകണ്ടുള്ളതാണ്‌ നയം. സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


നഗരനയം രൂപീകരിക്കാനുള്ള കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ച് മെട്രോപോളിറ്റൻ കമ്മിറ്റി രൂപീകരിക്കും. മെഗാ നഗരങ്ങളും ഉപഗ്രഹ നഗരങ്ങളും ഒരുപോലെ വളരുകയാണ്. ഓരോന്നിനും വേറിട്ടുള്ള കാഴ്ചപ്പാടുകളും പദ്ധതികളും അവതരിപ്പിക്കാനാകണം. കാലത്തിനിണങ്ങുന്നതും പ്രകൃതിസൗഹൃദവുമായ ഗതാഗതസംവിധാനം വേണം. നഗരവൽക്കരണത്തിന്റെ ഭാഗമായുള്ള പുതിയ സാമ്പത്തിക കാഴ്ചപ്പാടും തൊഴിൽസ്വഭാവവും വിലയിരുത്തണം. ഗിഗ് ഇക്കോണമി വളരുകയാണ്. അവരെ ചേർത്തുപിടിക്കുന്ന സമീപനം സംസ്ഥാന ബജറ്റിൽ സ്വീകരിച്ചിട്ടുണ്ട്. വർക്ക് ഫ്രം ഹോം, വർക്ക് എവേ ഫ്രം ഹോം, വർക്ക് എവേ ഫ്രം വർക്ക് പ്ലേസ് തുടങ്ങിയ തൊഴിൽ സംസ്‌കാരങ്ങൾക്ക് ചേരുന്നവിധം പ്രാദേശിക വികസനം സാധ്യമാകണം.


‘ബാരിയർ ഫ്രീ കേരള’ ആശയം മുൻനിർത്തി എല്ലാ നഗരങ്ങളും പൂർണമായി ഭിന്നശേഷി സൗഹൃദമാകണം. ഇത്തരം വിഷയങ്ങൾ പരിഗണിച്ച്‌ അധികാരവികേന്ദ്രീകൃത പ്രക്രിയ കൂടുതൽ ജനക്ഷേമകരമാകണം.


രാജ്യത്ത് വീടുനിർമാണത്തിന് ഏറ്റവും കൂടുതൽ ധനസഹായം നൽകുന്ന സംസ്ഥാനമാണ് കേരളം. അഞ്ച് ലക്ഷം വീടുകളാണ് എൽഡിഎഫ് സർക്കാർ പൂർത്തിയാക്കിയത്. ലൈഫ് പദ്ധതിക്ക് 21,000 കോടിയോളം രൂപയാണ് ചെലവഴിച്ചത്. ഇതിൽ കേന്ദ്രഫണ്ട്‌ 2,300 കോടി രൂപ മാത്രമാണ്‌. ഇ‍ൗ സാഹചര്യത്തിലും, എല്ലാം കേന്ദ്രം ചെയ്യുന്നതാണ് എന്ന പ്രചാരണം നടക്കുന്നുണ്ട്. കേന്ദ്രവും സംസ്ഥാനവുംകൂടിയാണ് നാടിന്റെ വികസനത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടത്. ക്ഷേമകാര്യത്തിൽ രണ്ട്‌ സർക്കാരുകളും ഒരുമിച്ച് നീങ്ങണം. എന്നാൽ, ലൈഫ്‌ വിഹിതം നോക്കിയാൽ കേന്ദ്രത്തിന്റെ പങ്ക്‌ ചെറുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Chennai

01

print edition ഏഷ്യൻ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്‌ ചെന്നൈയിൽ
Michael Carrick

04

print edition മാഞ്ചസ്‌റ്റർ യുണൈറ്റഡിൽ നിന്ന് കാരിക്ക്‌ പുറത്തേക്ക്
Keralam Team

05

print edition ക‍ൗമാര താരങ്ങൾക്ക്‌ ദുരിത യാത്ര
p t usha olympic association

06

print edition 'മത്സരിക്കേണ്ടെന്ന് ആരും പറഞ്ഞില്ല'
deshabhimani section

Recommended

Deshabhimani
Home