ad
Deshabhimani

print edition ഷൺമുഖദാസ്‌ പുരസ്‌കാരം ടി കെ ഹംസയ്‌ക്ക്‌

mv sreyams kumar

എ സി ഷൺമുഖദാസ് പുരസ്‌കാരം ആർജെഡി സംസ്ഥാന പ്രസിഡന്റ്‌ എം വി ശ്രേയാംസ് കുമാർ മുതിർന്ന സിപിഐ എം നേതാവ് ടി കെ ഹംസയ്‌ക്ക് സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Jun 28, 2026, 12:00 AM | 1 min read

കോഴിക്കോട്‌: എ സി ഷൺമുഖദാസ്‌ പുരസ്‌കാരം ആർജെഡി സംസ്ഥാന പ്രസിഡന്റ്‌ എം വി ശ്രേയാംസ് കുമാർ മുതിർന്ന സിപിഐ എം നേതാവ്‌ ടി കെ ഹംസയ്‌ക്ക്‌ കൈമാറി. മികച്ച പൊതുപ്രവർത്തകന്‌ ഷൺമുഖദാസിന്റെ കുടുംബം ഏർപ്പെടുത്തിയ പുരസ്‌കാരമാണ്‌ കൈ മാറിയത്‌.


കെ പി കേശവമേനോൻ ഹാളിൽ എൻസിപി (എസ്‌പി) നടത്തിയ സി കെ ഗോവിന്ദൻ നായർ, എ സി ഷൺമുഖദാസ്‌ അനുസ്‌മരണത്തിലായിരുന്നു വിതരണം. ദേശീയ വർക്കിങ്‌ പ്രസിഡന്റ്‌ പി സി ചാക്കോ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ എം ആലിക്കോയ അധ്യക്ഷനായി.


സംസ്ഥാന പ്രസിഡന്റ്‌ പി എം സുരേഷ്‌ ബാബു, ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌ അഹമ്മദ്‌ ദേവർകോവിൽ, എൻസിപി (എസ്‌പി) സംസ്ഥാന ജനറൽ സെക്രട്ടറി കെ ആർ രാജൻ, സെക്രട്ടറി സി സത്യചന്ദ്രൻ, ദേശീയ നിർവാഹക സമിതിയംഗം പി എം ജോസഫ്‌, പി പി രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home