ad
Deshabhimani

തൃശൂർ മൃ​ഗശാലയിലെ ക​ടു​വ ഹൃ​ഷി​രാ​ജ് ​ ചത്തു

TIGER
വെബ് ഡെസ്ക്

Published on Nov 23, 2025, 12:55 PM | 1 min read

തൃശൂർ: തൃശൂർ മൃ​ഗശാലയിൽ ക​ടു​വ​യെ കൂ​ട്ടി​ൽ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ക​ടു​വ ച​ത്ത​ത്. മൃ​ഗ​ശാ​ല​യി​ലെ ഹൃ​ഷി​രാ​ജ് എ​ന്ന ആ​ൺ ക​ടു​വ​യാ​ണ് ച​ത്ത​ത്. മൂ​ന്നു​മാ​സ​ത്തോ​ള​മാ​യി പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ൽ​കി വ​രി​ക​യാ​യി​രു​ന്നു.


തീ​ർ​ത്തും ച​ല​ന​ശേ​ഷി​യി​ല്ലാ​താ​യ ക​ടു​വ​യ്ക്കു നേ​രി​ട്ട് വാ​​യി​ൽ ഭ​ക്ഷ​ണം വ​ച്ചുകൊ​ടു​ത്തു ഫീ​ഡിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രു​ന്ന ​ഷി​രാ​ജ് രാ​ത്രി​യോ​ട് കൂ​ടി ചത്തു.ദേ​ശീ​യ ക​ടു​വ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി മ​റ്റു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


2015 ലാ​ണ് വ​യ​നാ​ട്ടി​ലെ കാ​ട്ടി​കു​ള​ത്തു വ​ച്ചു ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​ത്. ഈ സമയം, ഉ​ദ്ദേ​ശം 15 വ​ർ​ഷം പ്രാ​യം ക​ണ​ക്കാ​ക്കി​യ ക​ടു​വ​യ്ക്കു ഇ​പ്പോ​ൾ ഏ​ക​ദേ​ശം ഉ​ദ്ദേ​ശം 25 വ​യ​സുണ്ട്



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home