കൊട്ടിയൂരിൽ കൂട്ടിൽ കെട്ടിയിരുന്ന പോത്തിനെ കടുവ കൊന്നുതിന്നു

കണ്ണൂർ: കൊട്ടിയൂർ പഞ്ചായത്ത് പൊയ്യമലയിൽ കൂട്ടിൽ കെട്ടിയിരുന്ന പോത്തിനെ കടുവ കൊന്നുതിന്നു. പൊയ്യമല സ്വദേശി കുരിശുമൂട്ടിൽ ജോർജിൻറെ പോത്തിനെയാണ് കടുവ കൊന്നുതിന്നത്.പ്രദേശത്ത് മുമ്പും പുലിയുടെയും കടുവയുടെയും സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള പ്രദേശമാണ്.
പലതവണ വനംവകുപ്പിനോട് കൂടു സ്ഥാപിച്ച് വന്യജീവിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.








0 comments