തൃശൂരിലെ വോട്ട് ക്രമക്കേട് : തെളിവ് പുറത്ത് ; വീട്ടിലെ വോട്ടർമാരെ അറിയില്ലെന്ന് താമസക്കാരി

തൃശൂർ
തൃശൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് നടന്ന വോട്ട് ക്രമക്കേടിന്റെ കൂടുതൽ തെളിവ് പുറത്ത്. പൂങ്കുന്നം ക്യാപ്പിറ്റല്‍ വില്ലേജ് അപാര്‍ട്ട്‌മെന്റിലെ നാല് സി ഫ്ലാറ്റിൽ വോട്ട് ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ച് താമസക്കാരി പ്രസന്ന അശോകൻ. ഇവിടെ പ്രസന്ന മാത്രമാണ് വോട്ടറായുള്ളത്. എന്നാൽ, ബൂത്ത് നമ്പർ 30ന്റെ വോട്ടർപട്ടികയിൽ ഇൗ വിലാസത്തിൽ 10 വോട്ടുണ്ട്. ഒമ്പത് വോട്ടുകളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് വ്യാജമായി ചേർത്തത്. ക്രമനമ്പർ 1304:- എം എസ് മനീഷ്, 1307:- മുഖാമിയമ്മ, 1308-: കെ സൽജ, 1313: -മോനിഷ, 1314:-എസ് സന്തോഷ് കുമാർ, 1315: പി -സജിത് ബാബു, 1316:- എസ് അജയകുമാർ, 1318: -സുഗേഷ്, 1319:- സുധീർ, 1321:- ഹരിദാസൻ എന്നീ വോട്ടുകളാണ് കൂട്ടിച്ചേർത്തത്. മണ്ഡലത്തിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് നടന്ന വ്യാജ വോട്ട് സംബന്ധിച്ച് സ്ഥാനാർഥി വി എസ് സുനിൽകുമാറിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് കെ പി രാജേന്ദ്രൻ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു.
പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല
‘എന്റെ വിലാസത്തിൽ വോട്ടർ പട്ടികയിൽ ചേർത്ത ഒമ്പത് പേരെയും അറിയില്ല. തെരഞ്ഞെടുപ്പ് സമയത്ത് പൊതു പ്രവർത്തകർ വ്യാജവോട്ട് വിഷയം എന്റെ ശ്രദ്ധയിൽപ്പെടുത്തി. അപ്പോഴാണ് സംഭവം അറിഞ്ഞത്. അത് മാറ്റാനായി തെരഞ്ഞെടുപ്പ് കമീഷന് പരാതി ഒപ്പിട്ട് നൽകി. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല’‘– പ്രസന്ന അശോകൻ പറഞ്ഞു.









0 comments