പെട്ടികൾ പലതരം; മലർന്ന് വീണ് കോൺഗ്രസ്


റഷീദ് ആനപ്പുറം
Published on Dec 26, 2025, 03:09 PM | 2 min read
പണപ്പെട്ടിയോട് കോൺഗ്രസിന് പണ്ടേ പെരുത്ത മുഹബ്ബത്താണ്. പെട്ടിയെന്ന് കേട്ടാൽ മതി കോൺഗ്രസുകാർ അതിലേക്ക് മലർന്നടിച്ചുവീഴും. എഐസിസി പെട്ടി, നീല പെട്ടി എന്നൊക്കെ പല പെട്ടികളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു പെട്ടികൂടി. മേയർ പെട്ടി. തൃശൂരിൽനിന്നാണ് പുതിയ പെട്ടിയുടെ കഥ. അക്കാര്യം പറഞ്ഞതോ, സിപിഐ എമ്മുകാരല്ല. സാക്ഷാൽ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ്. വെറും കൗൺസിലർ അല്ല കെട്ടോ. നാലാം തവണയാണ് അവർ കൗൺസിലർ ആകുന്നത്.
തിരുവനന്തപുരം: പണപ്പെട്ടിയോട് കോൺഗ്രസിന് പണ്ടേ പെരുത്ത മുഹബ്ബത്താണ്. പെട്ടിയെന്ന് കേട്ടാൽ മതി കോൺഗ്രസുകാർ അതിലേക്ക് മലർന്നടിച്ചുവീഴും. എഐസിസി പെട്ടി, നീല പെട്ടി എന്നൊക്കെ പല പെട്ടികളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു പെട്ടികൂടി. മേയർ പെട്ടി. തൃശൂരിൽ നിന്നാണ് പുതിയ പെട്ടിയുടെ കഥ. അക്കാര്യം പറഞ്ഞതോ, സിപിഐ എമ്മുകാരല്ല; സാക്ഷാൽ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ്. വെറും കൗൺസിലർ അല്ല കെട്ടോ, നാലാം തവണയാണ് അവർ കൗൺസിലർ ആകുന്നത്. തനിക്ക് അർഹമായ മേയർ സ്ഥാനം കെ സിയുടെ അനുയായികൾക്ക് പണം നൽകി മറ്റൊരാൾ അടിച്ചെടുത്തു എന്നാണ് ലാലി പററഞ്ഞത്. ഇൗ കെ സി ആരെന്ന് ആലോചിച്ച് തല പുണ്ണാക്കേണ്ട. സാക്ഷാൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തന്നെ. അങ്ങനെ, സാംസ്‌കാരിക നഗരിയിലെ മേയർ സ്ഥാനം കോൺഗ്രസ് വിറ്റു.
തന്നോട് ജില്ലയിലെ കെ സി ഗ്രൂപ്പ് നേതാക്കൾ പണം ആവശ്യപ്പെട്ടു എന്നും അത് നൽകാനാകാത്തതിനാൽ മേയർ സ്ഥാനം പോയി എന്നുമാണ് ലാലി പറഞ്ഞത്. ‘ തന്റേതൊരു കർഷ കുടുംബമാണ്. പണവും പ്രതാപവും ഉള്ളവർക്ക് മാത്രമാണ് കോണ്‍ഗ്രസിൽ സ്ഥാനം നൽകുന്നത്. മേയർ സ്ഥാനം ലഭിച്ച നിജിയും ഭർത്താവും ഒരു പെട്ടിയുമായി പോകുന്നത് കണ്ടു എന്ന് നാട്ടുകാർ എന്നോട് പറഞ്ഞു. അതിൽ പണമാണോ മുണ്ടാണോ സാരിയാണോ എന്ന് എനിക്കറിയില്ല. പണം ഉണ്ടായിരുന്നു എങ്കിൽ തന്നെ പരിഗണിക്കുമായിരുന്നു’ –അങ്ങനെ പോകുന്നു ലാലിയുടെ സങ്കടം.
ഇൗ പെട്ടികഥ കേട്ടപ്പോഴാണ് പഴയൊരു പെട്ടികഥ ഓർമ വന്നത്. വടകരയിൽവെച്ച് തീവണ്ടിയിൽനിന്ന് ആവിയായൊരു പെട്ടികഥ. സംഭവം ഇതാണ്. ലോകസഭാ തെരഞ്ഞെടുപ്പ് വേള. വടകരയിൽ മത്സരിക്കുന്നത് സാക്ഷാൽ മുല്ലപ്പള്ളി രാമചന്ദ്രൻ. അദ്ദേഹത്തിന്റേയും മറ്റ് കോൺഗ്രസ് സ്ഥാനാർഥികളുടെയും തെരഞ്ഞെടുപ്പ് ചെലവിനായി ഡൽഹിയിൽനിന്ന് കൊടുത്തുവിട്ടതായിരുന്നു പണം. അന്ന് കോൺഗ്രസ് സന്പന്നമായിരുന്നു. അതിനാൽ ഒരു ദൂതനെ ഡൽഹിയിലേക്ക് അയക്കും. അയാൾ പെട്ടിയിലാക്കി പണം കൊണ്ടുവരും. അങ്ങനെ കൊണ്ടുവന്ന പണമാണ് ‘ആരോ’ അടിച്ചെടുത്തത്. എന്നാൽ അതാരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. മുല്ലപ്പള്ളി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആയിട്ടുപോലും ഒരന്വേഷണവും ഉണ്ടായില്ല.
മറ്റൊരു പെട്ടി ജനങ്ങൾ കണ്ടത് പാലക്കാടാണ്. ഉപതെരഞ്ഞെടുപ്പിനിടെയാണ് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന രാഹുൽ മാങ്കൂട്ടത്തിന്റെ അടുത്തയാൾ ഫെന്നി നൈനാനിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ നീല പെട്ടി പിടിച്ചെടുത്തത്. നേതാക്കൾ താമസിച്ച ഹോട്ടലിൽ ആയിരുന്നു സംഭവം. ഇതിന് ശേഷമാണ് തൃശൂരിൽനിന്ന് പുതിയ പെട്ടിക്കഥ കേട്ടത്.
തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫും ബിജെപിയും കോടികൾ ഒഴുക്കുന്നത് എല്ലാവർക്കും അറിയാവുന്നതാണ്. നേരത്തെ ഇതിനായി ബംഗളൂരുവിൽനിന്ന് ബിജെപിക്കായി കൊണ്ടുവന്ന പണം കൊടകരയിൽ കവർന്ന കേസ് ഇതിന് തെളിവാണ്. ബിജെപിക്കായി കൊണ്ടുവന്ന പണം ബിജെപിക്കാർ തന്നെ കൊള്ളയടിച്ച കാഴ്‌ചയാണ് കൊടകരയിൽ കണ്ടത്.










0 comments