print edition ഇവിടെ ചികിത്സേം മരുന്നും ഫ്രീയാ... ജീവിതം മധുരം

പുല്ലഴി സ്വദേശി പൈലി
ജിബിന സാഗരന്‍
Published on Nov 13, 2025, 03:20 AM | 1 min read
തൃശൂര്‍
‘ഷുഗര്‍ കൂടുതലാണെങ്കില്‍ രണ്ടാഴ്ചത്തേക്കാണ് ഇവിടുന്ന് മരുന്നു തരാറ്. വീണ്ടും ഒരുമാസത്തേക്ക് തരും. പ്രൈവറ്റില്‍ പോയാല്‍ എത്രപൈസ കൊടുക്കണം. ഇവിടെ പരിശോധനേം ചികിത്സേം മരുന്നുമെല്ലാം ഫ്രീയാ... ' ഭാര്യ വെറോണിക്കയ്ക്കൊപ്പം വര്‍ഷങ്ങളായി തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ജീവിതശൈലീരോഗ ക്ലിനിക്കിലെത്തുന്ന പുല്ലഴി സ്വദേശി എഴുപത്തിയെട്ടുകാരന്‍ പൈലി പറയുന്നു.
ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലായി സംസ്ഥാനത്ത് 1200 ജീവിതശൈലി ക്ലിനിക്കുകളിൽ (എന്‍സിഡി) ദിനവും 59,000 പേര്‍ ചികിത്സതേടുന്നു. ഓരോരുത്തർക്കും ഒരോ ബുക്കുണ്ട്. രോഗവിവരങ്ങളും പരിശോധാഫലങ്ങളുമെല്ലാം അതിലുണ്ടാകും. ഭക്ഷണം, വ്യായാമം അടക്കമുള്ള ഡയറ്റീഷ്യന്റെ നിര്‍ദേ ശങ്ങളും.
പ്രമേഹം, രക്താതിസമ്മര്‍ദം, പൊണ്ണത്തടി, പക്ഷാഘാത–ഹൃദയാഘാത സാധ്യത തുടങ്ങിയവയ്ക്കാണ് പ്രധാനമായും ചികിത്സ. ഡയബെറ്റിക്ക് റെറ്റിനോപ്പതി, ലിപ്പിഡ് പ്രൊഫൈല്‍, ലിവര്‍, റിനല്‍ ഫങ്ഷന്‍ ടെസ്റ്റ്, എച്ച്ബിഎ, സിടി സ്കാന്‍, ഇസിജി തുടങ്ങിയ പരിശോധനകളും ഡയബറ്റിക്ക് ഫുട് ക്ലിനിക്കും ഉണ്ട്. ഫിസിഷ്യന്‍, സര്‍ജന്‍, ഫിസിയാട്രിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനവും ലഭിക്കും.









0 comments