ഡിഎൻഎ പരിശോധന വേഗത്തിലാക്കും; തെരച്ചിലിന് കെഡാവർ നായ്കളും

സ്ഫോടനം നടന്ന പ്രദേശത്ത് കെഡാവർ നായ്കളെ ഉപയോഗിച്ച് പരിശോധന നടത്തുന്നു
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ ഡിഎൻഎ പരിശോധന ഏറ്റവും വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. പൂർണശരീരമായി ഒൻപത് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അഞ്ച് മൃതശരീരങ്ങളുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു. അതിൽ മൂന്നെണ്ണം വിട്ടുകൊടുത്തുവെന്നും മന്ത്രി മാധ്യമങ്ങളോട് അറിയിച്ചു.
തെരച്ചിലിൽ 15 ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. എത്രപേർ അപകടത്തിൽപ്പെട്ടു എന്നത് ഇപ്പോഴും കണക്കാക്കാനിയിട്ടില്ല. തെരച്ചിലിനായി കെഡാവർ നായകളെയും ഇലക്ട്രോണിക് സാങ്കേതികവിദ്യയെയും ഉൾപ്പെടെ ഉപയോഗപ്പെടുത്തും. ഐസിയുവിൽ പത്ത് പേരാണ് ഇപ്പോഴുള്ളത്. അതിൽ നാല് പേരുടെ സ്ഥിതി അതീവ ഗുരുതരമാണ്
നിലവിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അത് കൂടാതെ കോട്ടയം, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിലെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരും എത്തിയിട്ടുണ്ട്. ഡിഎൻഎ പരിശോധനയ്ക്കായി തിരുവനന്തപുരത്ത് നിന്ന് ഡോക്ടർമാരുടെ സംഘം എത്തി.
പൂരത്തിന്റെ തുടർ നടത്തിപ്പുമായി ബന്ധപ്പെട്ടകാര്യങ്ങൾ ദേവസ്വങ്ങളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.










0 comments