ad
Deshabhimani

യോഗ ചെയ്‌ത്‌ നാട്‌

yoga dinam

അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ അസോസിയേഷൻ ഓഫ്‌ കോട്ടയവും ചേതന യോഗ കോട്ടയവും ചേർന്ന്‌ നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം 
വി എൻ വാസവൻ അടക്കമുള്ളവർ യോഗ ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 22, 2026, 04:08 AM | 1 min read

കോട്ടയം അന്താരാഷ്‌ട്ര യോഗ ദിനം നാടെങ്ങും ആചരിച്ചു. ആരോഗ്യത്തോടെ ജീവിക്കുക എന്ന സന്ദേശം ഉയർത്തിയാണ്‌ ദിനാചരണ പരിപാടികൾ നടന്നത്‌. യോഗ അസോസിയേഷൻ ഓഫ്‌ കോട്ടയവും ചേതന യോഗ കോട്ടയവും ചേർന്ന്‌ നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ 300ലധികം പേർ പങ്കെടുത്ത യോഗ സംഘടിപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. ചേതന യോഗ പ്രസിഡന്റ്‌ വി പി ലാലുമോൻ അധ്യക്ഷനായി. ജില്ലാ സ്‌പോർട്‌സ്‌ ക‍ൗൺസിൽ പ്രസിഡന്റ്‌ ബൈജു വർഗീസ്‌ ഗുരുക്കൾ മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ, ചേതന സെക്രട്ടറി സി കെ ഹരിഹരൻ, യോഗ അസോസിയേഷൻ പ്രസിഡന്റ്‌ എ ടി സുഗുണൻ, സെക്രട്ടറി എസ്‌ ജോമോൻ എന്നിവർ സംസാരിച്ചു. എ വി സുജാമോൾ, അനയ്‌ അഭിലാഷ്‌, വൈഷ്‌ണവി ആർ നായർ എന്നിവർ ചേർന്ന്‌ ആർടിസ്‌റ്റിക്‌ യോഗ അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home