കാസിനോവയുടെ കാല്‍പ്പന്താരവം

കറുകച്ചാല്‍ മിസംപടിയിലെ കാസിനോവ ഫുട്ബോള്‍ ക്ലബ്ബിലെ പ്രവര്‍ത്തകര്‍ ഇഷ്ടടീമിന്റെ ഫ്ലക്സ് ബോര്‍ഡുകള്‍ക്കൊപ്പം
കറുകച്ചാല്‍ പച്ചപ്പുൽ മൈതാനത്ത് ഉരുളുന്ന കാൽപ്പന്തിന് പിന്നാലെ ലോകം കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്പോൾ കറുകച്ചാല്‍ മിസംപടി കാസിനോവയും മുഴുക്കുന്നു കാൽപ്പന്താരവം. ഇഷ്ട ടീമുകളുടെ കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകളും താരങ്ങളുടെ കട്ടൗട്ട് കൊണ്ടു പാതയാേരം നിറഞ്ഞു. അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, ജര്‍മനി, ഫ്രാന്‍സ് ടീമുകളുടെ ബോര്‍ഡുകളും മിസംപടിയെ കാൽപ്പന്താരവത്തിൽ മുക്കി. ഫ്ലക്സ് ഇല്ലെങ്കിലും ഇതര ടീമുകള്‍ക്കും ആരാധകരുണ്ട്. ഒരേ സ്ഥലത്ത് ഒരുമയോടെ ഒരേ നിരയില്‍ സ്ഥാപിച്ച വിവിധ ടീമുകളുടെ ബോര്‍ഡുകള്‍ കൗതുക കാഴ്‌ചയാണ്. കാസിനോവ ഫുട്ബോള്‍ ക്ലബ്ബിലെ അംഗങ്ങളുടെ യുവാക്കളാണ് മിസംപടിയിൽ കാൽപ്പന്താരവം മുഴക്കുന്നത്. കായിക മേഖലയിൽ മാത്രമല്ല സാംസ്കാരിക മേഖലയിലും കാസിനോവയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പൗരസമിതിയുടെ ഭാഗമായി ഓണാഘോഷം, കരാേള്‍ തുടങ്ങിയവ നടത്താറുണ്ട്. വടംവലി ക്ലബ്ബുമുണ്ട്. ക്ലബ്ബിലെ കളിക്കാരെല്ലാം ഒരു ടീമിലാണെങ്കിലും ലോകകപ്പ് കഴിയുന്നത് വരെ ഓരോരുത്തരും തങ്ങളുടെ ഇഷ്ട ടീമുകള്‍ക്കൊപ്പം നില്‍ക്കാനാണ് തീരുമാനം. ഒന്നുറപ്പാണ് ആര് കപ്പ് ഉയര്‍ത്തിയാലും മിസംപടിയിലെ കാസിനോവ അത് ആഘോഷമാക്കും.









0 comments