ad
Deshabhimani

മഴ അത്ര പോരാ

mazha

വെള്ളം നിറഞ്ഞുകിടക്കുന്ന പറോച്ചാൽ പാടശേഖരത്തിലെ തുരുത്തിൽ താമസിക്കുന്ന മുപ്പത്തിൽചിറ പ്രകാശൻ 
പേരക്കുട്ടിയുമായി വള്ളം തുഴഞ്ഞ് റോഡിലേക്ക് വരുന്നു. വീട്ടിലേക്ക് പാടവരമ്പത്തുകൂടെ നടന്നുവേണം എത്താൻ. 
ഇപ്പോൾ പാടത്ത് വെള്ളം നിറഞ്ഞതിനാൽ വള്ളമാണ്‌ ആശ്രയം

വെബ് ഡെസ്ക്

Published on Jun 22, 2026, 04:19 AM | 1 min read

കോട്ടയം ജൂണാണ്‌, മഴക്കാലമാണ്.. പക്ഷേ മഴ അത്രയ്ക്കങ്ങ്‌ പോരാ. മാസത്തിന്റെ ആദ്യആഴ്‌ചകളിൽ സാമാന്യം നന്നായി മഴപെയ്‌തെങ്കിലും പിന്നീട്‌ കുറഞ്ഞു. ഏതാനും ദിവസമായി മഴയില്ല. ഒറ്റപ്പെട്ട ചിലയിടങ്ങളിൽ മഴ പെയ്യുന്നുണ്ട്‌. മുൻവർഷങ്ങളെ അപേക്ഷിച്ച്‌ മഴ വളരെ കുറഞ്ഞ ജ‍ൂൺ മാസമാണ്‌ കടന്നുപോകുന്നത്‌. കാലവർഷം ദുർബലമായിരിക്കുമെന്നതിന്റെ സൂചനയാണിതെന്ന്‌ കാലാവസ്ഥാ വിദഗ്‌ധർ പറയുന്നു. പകൽ ശരാശരി 35 ഡിഗ്രി വരെ ചൂടുണ്ട്‌. ഉച്ചസമയത്ത്‌ വേനലിന്റെ പ്രതീതിയുണ്ടാകുന്നു. അതേസമയം, പകർച്ചവ്യാധികളുടെ വ്യപാനത്തിന്‌ കാര്യമായ കുറവില്ല. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും മാലിന്യശേഖരണ സംസ്‌കരണ നടപടികളും പാളിയതാണ്‌ വിനയായത്‌. തദ്ദേശസ്ഥാപനങ്ങളുടെ അനാസ്ഥ മൂലം ജില്ലയിൽ മഴക്കാലപൂർവ ശുചീകരണം വേണ്ടവിധം നടന്നില്ല. സർക്കാർതലത്തിൽ ഏകോപനവുമുണ്ടായില്ല. വാർഡുകൾ കേന്ദ്രീകരിച്ച് നടത്തേണ്ട കൊതുക് നശീകരണവും ക്ലോറിനേഷനും മുടങ്ങിയത്‌ പകർച്ചവ്യാധികൾ പടരാൻ കാരണമായി. പനിയും മറ്റ്‌ ശാരീരിക അസ്വസ്ഥതകളുമായി ദിവസേന നൂറുകണക്കിന് ആളുകളാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സതേടുന്നത്. മഞ്ഞപ്പിത്തം, ഡെങ്കി, എലിപ്പനി എന്നിവ ദിനംപ്രതി പുതുതായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. കൂടാതെ അപൂർവരോഗങ്ങൾ സംസ്ഥാനത്ത്‌ പലയിടത്തും പ്രത്യക്ഷപ്പെട്ട സാഹചര്യത്തിൽ കനത്ത ജാഗ്രത പാലിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home