ad
Deshabhimani

കരുനാഗപ്പള്ളി യുഡിഎഫിൽ പടലപ്പിണക്കം; ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ രാജിവെച്ചു

UDF Karunagappally.jpg
വെബ് ഡെസ്ക്

Published on Mar 13, 2026, 03:30 PM | 1 min read

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ സ്ഥാനം രാജിവെച്ചു. സിആർ മഹേഷ് എംഎൽഎയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് പെട്ടെന്നുള്ള രാജി എന്നാണ് സൂചന.


യുഡിഎഫിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും ഏകോപനമില്ലായ്മയും രാമചന്ദ്രനെ തീരുമാനത്തിലേക്ക് നയിച്ചുവെന്ന് പറയപ്പെടുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി മണ്ഡലത്തിലെ കോൺഗ്രസ് നേതൃത്വവും യുഡിഎഫ് ഘടകകക്ഷികളും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു.


എംഎൽഎയുടെ പ്രവർത്തനശൈലിയോടുള്ള വിയോജിപ്പും പാർട്ടിയിലെ അവഗണനയും രാമചന്ദ്രൻ തന്റെ രാജിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. യുഡിഎഫ് ജില്ലാ നേതൃത്വത്തിന് അദ്ദേഹം രാജി കത്ത് കൈമാറി. നിയമസഭ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ ഉണ്ടായ ഈ വിള്ളൽ മുന്നണിക്ക് വലിയ തിരിച്ചടിയാണ്.


മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയ ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും തൊടിയൂർ രാമചന്ദ്രൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ രാജികൾ ഉണ്ടായേക്കുമെന്ന ചർച്ചയും മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home