Deshabhimani

30 കോടിയുടെ ഭാഗ്യവാൻ ആര്? തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

Thiruvonam Bumper 2026.jpg
വെബ് ഡെസ്ക്

Published on Sep 26, 2026, 09:00 AM | 1 min read

തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ട് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചയ്ക്ക് 1.30നാണ് നറുക്കെടുപ്പ്. മന്ത്രി കെ മുരളീധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 30 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം.


തിരുവോണം ബമ്പർ 2026നായി അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നിരുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്.


ടിക്കറ്റ് വിൽപ്പന പൂർണമായതോടെ വലിയ പ്രതീക്ഷയോടെയാണ് ഇന്നത്തെ നറുക്കെടുപ്പിലേക്ക് ഭാഗ്യാന്വേഷികൾ ഉറ്റുനോക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home