ad
Deshabhimani

print edition തലസ്ഥാനത്ത്‌ രണ്ടാം മെഡിക്കൽ കോളേജ്‌; കേന്ദ്രത്തിന്‌ കത്തയച്ചെന്ന്‌ മന്ത്രി

K Muraleedharan.jpg
വെബ് ഡെസ്ക്

Published on Jun 28, 2026, 11:16 PM | 1 min read

തിരുവനന്തപുരം: തലസ്ഥാനത്ത്‌ രണ്ടാം മെഡിക്കൽ കോളേജുമായി മുന്നോട്ടുപോകുമെന്ന്‌ മന്ത്രി കെ മുരളീധരൻ. തൈക്കാട്‌ മാതൃ–ശിശു ആശുപത്രി, ജനറൽ ആശുപത്രി എന്നിവ ചേർത്ത്‌ മെഡിക്കൽ കോളേജ്‌ രൂപീകരിക്കുമെന്നും വിഷയത്തിൽ കേന്ദ്രമന്ത്രിക്ക്‌ കത്തയച്ചെന്നുമാണ്‌ കെ മുരളധരൻ പറഞ്ഞത്‌.


കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ‘ഇന്ദിരാ ഗാന്ധി മെഡിക്കൽകോളേജ്‌’ എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചപ്പോൾ ആരോഗ്യവകുപ്പ്‌ ജീവനക്കാരും ജനങ്ങളും എതിർത്തിരുന്നു. ആരോഗ്യ വകുപ്പിനുകീഴിലുള്ള കെട്ടിടം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്‌ കൈമാറുന്നതോടെ ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുമോ എന്ന്‌ ആശങ്കയുണ്ട്‌. പുതിയ മെഡിക്കൽ കോളേജിന് പകരം നിലവിലുള്ള ആശുപത്രികളുടെ സ‍ൗകര്യം മെച്ചപ്പെടുത്തണമെന്നും ആവശ്യമുയരുന്നു.


ജനങ്ങൾ പ്രാഥമിക ചികിത്സയ്ക്കായി ആശ്രയിക്കുന്ന ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തുന്നത്‌ സാധാരണക്കാരന്‌ ചികിത്സ അപ്രാപ്യമാകും. യുഡിഎഫ്‌ സർക്കാരിന്റെ ബജറ്റിൽ ഹരിപ്പാടും തിരുവനന്തപുരത്തും പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങാനും നാല്‌ മെഡിക്കൽ കോളേജുകളുടെ നവീകരണത്തിനുമായി 100 കോടി മാത്രമാണ്‌ വകയിരുത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home