Deshabhimani

print edition എസ്‌ഐആറിനുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പും റദ്ദാക്കണം: പരകാല പ്രഭാകർ

Uttar Pradesh SIR
വെബ് ഡെസ്ക്

Published on Nov 19, 2026, 12:08 AM | 1 min read

തിരുവനന്തപുരം : എസ്‌ഐആറിനുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പും റദ്ദാക്കണമെന്ന്‌ സാമ്പത്തിക വിദഗ്‌ധൻ പരകാല പ്രഭാകർ. കേരളമോ തമിഴ്‌നാടോ ബംഗാളോ ആകട്ടെ, എസ്‌ഐആർ നിയമവിരുദ്ധമാണെന്നും വോട്ടുചോർച്ച നടന്നിട്ടുണ്ടെന്നും കരുതുന്ന രാഷ്‌ട്രീയപാർടികൾ തെരഞ്ഞെടുപ്പ്‌ ബഹിഷ്കരിക്കണം.


അതിൽ കുറഞ്ഞതൊന്നും ജനാധിപത്യത്തെ രക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘വോട്ട്‌ അട്ടിമറിക്കെതിരെ കേരളം’ പൊതുവേദിയുടെ ശിൽപ്പശാലയിൽ ‘എസ്‌ഐആർ– നേരും നുണയും: വോട്ടുതട്ടിപ്പും ജനാധിപത്യവും’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനധികൃത കുടിയേറ്റക്കാരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കി വോട്ടർപട്ടിക ശുദ്ധീകരിക്കുകമാത്രമാണ് ചെയ്യുന്നതെന്ന നുണയാണ്‌ എസ്‌ഐആർ സംബന്ധിച്ച്‌ പ്രചരിപ്പിക്കുന്നത്‌. ഇതൊരു തെരഞ്ഞെടുപ്പുപദ്ധതിയല്ല. ഇന്ത്യയുടെ രാഷ്ട്രീയസമൂഹത്തിന്റെ സ്വഭാവത്തെ പൂർണമായും മാറ്റിമറിക്കാനുള്ള പദ്ധതിയാണ്‌.


പ‍ൗരത്വ ഭേദഗതി നടപ്പാക്കാൻ ശ്രമിച്ചപ്പോൾ രാജ്യത്ത് വലിയ പ്രതിഷേധമുണ്ടായി. ജനങ്ങളെ പൗരരെന്നും അല്ലാത്തവരെന്നും വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് നമ്മൾ പറഞ്ഞു. എസ്ഐആർ സാധാരണപ്രക്രിയയാണെന്നും നമ്മൾ കരുതുന്നു. എസ്ഐആർ എന്നത് രക്തരഹിതമായ ഒരു രാഷ്ട്രീയ വംശഹത്യയല്ലാതെ മറ്റൊന്നുമല്ല എന്നതാണ് സത്യം.


പ‍ൗരത്വ ഭേദഗതി നിയമത്തിന്റെ തുടർച്ചയാണ് എസ് ഐആർ– പരകാല പ്രഭാകർ പറഞ്ഞു. വിവിധ വിഷയങ്ങളിൽ പ്രൊഫ. ജി മോഹൻ ഗോപാൽ, തോമസ്‌ ഫ്രാങ്കോ, ഡോ. വി പൊൻരാജ്‌, ജോസഫ് സി മാത്യു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home