ad
Deshabhimani

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

AFAN
വെബ് ഡെസ്ക്

Published on Mar 10, 2025, 12:34 PM | 1 min read

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. അച്ഛന്റെ സഹോദരൻ അബ്ദുൾ ലത്തീഫ്, ഭാര്യ സജിതാ ബീ​ഗം എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അഫാന്റെ പേരിൽ എസ്‌എൻ പുരത്ത് രജിസ്റ്റർ ചെയ്ത കേസിലാണ് കസ്റ്റഡി അപേക്ഷ നൽകുന്നത്. ഇന്ന് അഫാനെ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തും. തുടർന്ന് അഫാനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യും.


കഴിഞ്ഞ ദിവസം പിതൃ മാതാവായ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ദിവസത്തേക്ക് അഫാനെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഫെബ്രുവരി 14നാണ് വെഞ്ഞാറമൂട്ടിൽ സഹോദരനടക്കം അഞ്ചുപേരെ വെട്ടിക്കൊന്ന്‌ അഫാൻ പൊലീസ്‌ സ്‌റ്റേഷനിൽ കീഴടങ്ങിയത്.അഫാൻ മൂന്നു സ്ഥലങ്ങളിലായാണ്‌ കൊലപാതകം നടത്തിയത്‌. തിങ്കൾ പകലാണ് തലസ്ഥാനത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്. അഫാന്റെ സഹോദരൻ അഫ്‌സാൻ (13), ബാപ്പയുടെ സഹോദരൻ പുല്ലമ്പാറ എസ്‌എൻ പുരം ആലമുക്കിൽ ലത്തീഫ്‌ (69), ഭാര്യ സജിതാ ബീവി(59), ബാപ്പയുടെ ഉമ്മ സൽമാബീവി (92), അഫാന്റെ സുഹൃത്ത്‌ വെഞ്ഞാറമൂട്‌ മുക്കുന്നൂർ സ്വദേശി ഫർസാന (19) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. അഫാന്റെ ഉമ്മ ഷെമിക്കും (40) വെട്ടേറ്റു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home