print edition ബിജെപി കൗൺസിലർക്ക് സഹായം: എല്ലാം തീർന്നശേഷം റദ്ദാക്കൽ

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് അവധിക്ക് സഹായിച്ചുള്ള ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട് തദ്ദേശവകുപ്പ് റദ്ദാക്കി. തദ്ദേശഭരണവകുപ്പ് നൽകിയ റിപ്പോർട്ടിലാണ് ആഭ്യന്തര വകുപ്പ് സുഗതന് അനുകൂലമായി കത്ത് കൊടുത്തത്.
കത്ത് നൽകിയ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടില്ല. സുഗതനും ബിജെപി ഭരണസമിതിക്കും എല്ലാ നേട്ടവും കിട്ടിയശേഷമാണ് തദ്ദേശവകുപ്പിന്റെ നടപടി.
ജയിലിൽ കഴിയുന്ന സുഗതന് കഴിഞ്ഞ കോർപറേഷൻ കൗൺസിലിൽ പങ്കെടുക്കാതിരിക്കാൻ അവധി അനുവദിച്ചിരുന്നു. ബിജെപി ഭരണം വീഴുന്നത് ഒഴിവാക്കാനായിരുന്നു നടപടി. സുഗതൻ നൽകിയ പരോൾ അപേക്ഷയിൽ ആഭ്യന്തര വകുപ്പ് അഭിപ്രായം തേടിയപ്പോഴാണ് അവധി അനുവദിക്കാമെന്ന് തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി കുറിപ്പെഴുതിയത്. ഇതിന്റെ പേരിൽ അണ്ടർ സെക്രട്ടറി ഡോ. ചിത്ര അരുണിമ സസ്‌പെൻഷനിലാണ്.










0 comments