കുടുംബ ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചത് 30 ലിറ്റർ മദ്യം; 65കാരൻ പിടിയിൽ

liquor in family temple

അറസ്റ്റിലായ പുന്നക്കാട് സ്വദേശി പോറ്റി എന്ന അർജുൻ

വെബ് ഡെസ്ക്

Published on Dec 02, 2025, 04:09 PM | 1 min read

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കുടുംബക്ഷേത്രത്തിനുള്ളിൽ 30 ലിറ്റർ മദ്യം സൂക്ഷിച്ച 65 കാരൻ പിടിയിൽ. പുന്നക്കാട് സ്വദേശി പോറ്റി എന്ന അർജുനനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കും ഇടയിൽ നിന്നാണ് 30 ലിറ്റർ മദ്യം എക്സൈസംഘം പിടികൂടിയത്.


തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത മദ്യവിൽപന തടയുന്നതിനായി നെയ്യാറ്റിൻകര എക്സൈസ് സ്പെഷ്യൽ ഡ്രൈവ് നടത്തിയിരുന്നു. ഇതിനിടെയാണ് പോറ്റിയെന്നയാൾ വൻതോതിൽ മദ്യം ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്നുവെന്ന വിവരം എക്സൈസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുടുംബ ക്ഷേത്രത്തിൽ നിന്ന് വലിയ മദ്യ ശേഖരം കണ്ടെടുത്തത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.


പരിശോധനയിൽഎക്സൈസ് ഇൻസ്പെക്ടർ എ കെ അജയകുമാർ, പ്രവന്റ്റീവ് ഓഫീസർമാരായ എം എസ് അരുൺകുമാർ, കെ ആർ രജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, ഷിന്റോ, എബ്രഹാം, ജിനേഷ് എന്നിവർ ഉണ്ടായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home