ad
Deshabhimani

മോഷണശ്രമത്തിനിടെ കള്ളൻ പിടിയിൽ; മർദിച്ച അയൽവാസിയും പിടിയിലായി

theft

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 02, 2026, 07:39 AM | 1 min read

കോവളം : മോഷണശ്രമത്തിനിടെ വീട്ടുകാർ ഉണർന്നതിനെത്തുടർന്ന്‌ രക്ഷപ്പെടാൻ ശ്രമിച്ച കള്ളൻ പിടിയിൽ. ഇയാളെ ഒടിച്ചിട്ട്‌ പിടിച്ച സമീപവാസിയും അറസ്‌റ്റിലായി. കള്ളനെ മർദിച്ച്‌ അവശനാക്കിയതിന്റെ പേരിലാണ്‌ ഇദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്തത്‌.

അടിമലത്തുറയിൽ ഞായർ രാത്രി ജോൺ പോൾ എന്നയാളുടെ വീട്ടിൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പ്രദേശവാസിയായ ഫൈസലിനെ (29) ആണ്‌ വിഴിഞ്ഞം പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പിന്തുടർന്ന് മർദിച്ച തുമ്പൻ റോയി(31) യും അറസ്‌റ്റിലായി.


ജനാല തുറക്കാനുള്ള ശ്രമത്തിനിടെ വീട്ടുകാർ ഉണർന്ന്‌ ബഹളംവയ്ക്കുകയായിരുന്നു. ഫൈസലിനെതിരെ മോഷണശ്രമത്തിനും തുമ്പൻ റോയിക്കെതിരെ വധശ്രമത്തിനും കേസെടുത്തതായി വിഴിഞ്ഞം എസ്എച്ച്ഒ റെജി രാജ് പറഞ്ഞു. ഇരുവരും സ്‌റ്റേഷനിലെ റൗഡി പട്ടികയിലുള്ളവരാണ്. തുമ്പൻ റോയിയുടെ പേരിൽ ഇരുപതോളം കേസും ഫൈസലിനെതിരെ മോഷണമുൾപ്പെടെ പത്തോളം കേസുമുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home