ad
Deshabhimani

ഭരണസമിതി പിടിപ്പുകേട്

തെറ്റായ വാർത്തയിൽ 
പത്തനാപുരം പഞ്ചായത്തിന്റെ പ്രമേയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2026, 12:42 AM | 1 min read

പത്തനാപുരം

മലയാള മനോരമ, മാതൃഭൂമി പത്രങ്ങള്‍ പ്രസിദ്ധീകരിച്ച തെറ്റായ വാർത്തയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ്‌ ഭരിക്കുന്ന പത്താനാപുരം പഞ്ചായത്ത്‌ പ്രമേയം പാസാക്കി. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് പട്ടിക ജുലൈ 27ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ പത്തനാപുരം വില്ലേജ്, പിടവൂർ വില്ലേജ് ഉള്ളതായി പത്രവാർത്ത കണ്ടതിനെ തുടർന്നാണ് ഭരണസമിതി പ്രമേയം പാസാക്കിയത്. തിങ്കളാഴ്ച അടിയന്തിര പഞ്ചായത്ത് കമ്മിറ്റി വിളിച്ച് പ്രമേയം പാസാക്കിയ ശേഷമാണ് വ്യാജവാർത്തയാണ് എന്ന് മനസ്സിലായത്. പത്തനാപുരം താലുക്കിൽ പുന്നല, പിറവന്തൂർ വില്ലേജുകളാണ് കരട്‌ പട്ടികയില്‍ ഉൾപ്പെടുന്നത്. എന്നാൽ, ഇവ വാർത്തയിൽ ഉണ്ടായിരുന്നുമില്ല. വാർത്ത കണ്ട് തെറ്റിദ്ധരിച്ച് ജനപ്രതിനിധികളും സംഘടനകളും സമരംവരെ പ്രഖ്യാപിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home