Deshabhimani

ക്രിസ്‌മസ്‌ പരീക്ഷ തീയതിയായി; ഡിസംബർ 18ന്‌ സ്‌കൂൾ അടയ്‌ക്കും

Students Exam Education

File Photo

വെബ് ഡെസ്ക്

Published on Nov 10, 2026, 10:01 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഇ‍ൗ അധ്യയന വർഷത്തെ ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ എട്ട്‌ മുതൽ 17 വരെ നടക്കും. യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗങ്ങൾക്കാണ്‌ ഡിസംബർ എട്ടു മുതൽ പരീക്ഷ ആരംഭിക്കുക. എൽപി വിഭാഗത്തിന്‌ 11 മുതലാണ്‌ പരീക്ഷ.


18ന്‌ ക്രിസ്‌മസ്‌ ആഘോഷത്തിന്‌ ശേഷം സ്‌കൂൾ അടയ്‌ക്കും. 28ന്‌ തുറക്കും. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ അരുൺ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണനിലവാര മേൽനോട്ട സമിതി യോഗ (ക്യുഐപി)ത്തിലാണ്‌ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home