Deshabhimani

'സിസിടിവി പോലും പരിശോധിച്ചില്ല, പ്രതികൾ സ്വാധീനമുപയോ​ഗിച്ച് രക്ഷപെടുന്നു'; സായയുടെ മരണത്തിൽ പൊലീസിനെതിരെ രക്ഷിതാക്കൾ

Saya Shaji

സായാ ഷാജി

വെബ് ഡെസ്ക്

Published on Nov 10, 2026, 09:44 PM | 1 min read

പത്തനാപുരം: പത്തനാപുരത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് രക്ഷിതാക്കൾ. ഒക്ടോബർ 31ന് രാത്രി എട്ടരയോടെയാണ് പത്തനാപുരം ഷാജഹാൻ ബിൽഡിങ്ങിൽ സായാ ഷാജി (26)യെയാണ് കൊല്ലം മാടൻനടയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും ഭർതൃവീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും സായയുടെ വാപ്പ ഷാജിയും ഉമ്മ റിഹാനയും ദേശാഭിമാനിയോട് പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഷാജി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.


ഭർത്താവ് അഫ്സലിനെ സായയ്ക്ക് ഭയമായിരുന്നു. ഭർത്താവിൽനിന്ന് സായ മാനസ്സിക പീഡനം നേരിട്ടിരുന്നു. 80പവൻ സ്വർണവും കാറും നൽകിയിട്ടും 100പവനും ബെൻസ് കാർ ലഭിക്കുമായിരുന്നെന്നും മറ്റും പറഞ്ഞ് മാനസ്സികമായി ബുദ്ധിമുട്ടിച്ചിരുന്നു. സായ മരിച്ച വിവരോ ണിക്കൂറുകൾ കഴിഞ്ഞാണ് അറിയിച്ചത്. മകൾ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പും ഡയറിയും കണ്ടെത്താനായിട്ടില്ല. കാറിന്റെ ഇഎംഐ സായയുടെ സ്വർണംപണയപ്പെടുത്തി അടയ്ക്കണം എന്നു ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.


മകളുടെ മൊബൈൽ ഫോൺ, ഇ-മെയിൽ, ബാങ്ക് ഇടപാടുകൾ, ലാപ്ടോപ്, ഡയറി, ഭർതൃവീട്ടിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവയെല്ലാം വിശദമായി പരിശോധിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. മരണത്തിനു പിന്നിലെ ദുരൂഹത നീക്കി സത്യംപുറത്തുകൊണ്ടുവരണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും റിഹാനയും ഷാജിയും ആവശ്യപ്പെട്ടു.


മൂന്നുവർഷം മുന്നേ ആയിരുന്നു സായയുടെ വിവാഹം. കൊല്ലത്ത് ഇലക്ട്രിക്കൽ ഷോപ് നടത്തുകയാണ് അഫ്‌സൽ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home