തിരിച്ചടികളുടെ കാലം: ട്രംപിന് സംഭാവന നൽകിയ ടെക് ഭീമന്മാർക്കെതിരെ ആദ്യനീക്കവുമായി ഡെമോക്രാറ്റുകൾ

പ്രതീകാത്മക ചിത്രം
വാഷിങ്ടൺ: ഇടക്കാല തിരഞ്ഞെടുപ്പിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തിക്ഷയത്തിനു പിന്നാലെ ഡെമോക്രാറ്റുകൾ പടയൊരുക്കത്തിനൊരുങ്ങുന്നു. ട്രംപ് ഭരണകൂടത്തിന് സംഭാവന നൽകിയ ടെക് ഭീമന്മാർക്കെതിരെ ആദ്യനീക്കത്തിനൊരുങ്ങുന്നതായാണ് റിപ്പോർട്. ആപ്പിൾ, ഗൂഗിൾ, മെറ്റ, എൻവിഡിയ, ആമസോൺ, മൈക്രോസോഫ്‍റ്റ് തുടങ്ങിയ വമ്പൻ ടെക് കമ്പനികൾ നൽകിയ സംഭാവനകളുടെ രേഖകൾ കൈമാറാൻ അധികൃതർ ആവശ്യപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.
ഡൊണൾഡ് ട്രംപിന്റെ വൈറ്റ് ഹൗസ് ബോൾറൂം നിർമാണത്തിനായി സഹായിച്ചതുൾപ്പടെയുള്ള സംഭാവനകളുടെ രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വൈറ്റ്ഹൗസിലെ ബോൾറൂം നിർമാണത്തിനായി സ്വകാര്യ സംഭാവനയായി സമാഹരിച്ച 333 മില്യൺ ഡോളറിൽ ആപ്പിളും എൻവിഡിയയും 25 മില്യൺ ഡോളർ വീതം നൽകിയെന്നാണ് റിപ്പോർട്ട്. യൂട്യൂബ് സസ്പെൻഷനെതിരെയുള്ള ട്രംപിന്റെ കേസ് ഒത്തുതീർപ്പാക്കിയ വകയിൽ ഗൂഗിൾ 22 മില്യൺ ഡോളർ നൽകിയതായും വിവരമുണ്ട്. ഇതിനു പുറമെ മൈക്രോസോഫ്‍റ്റ് 10 മില്യൺ ഡോളറും നൽകിയിട്ടുണ്ട്.
സെനറ്റിന്റെ പെർമനന്റ് സബ്കമ്മിറ്റി ഓൺ ഇൻവെസ്റ്റിഗേഷൻസിന്റെ അധ്യക്ഷനാകാൻ ഒരുങ്ങുന്ന സെനറ്റർ റിച്ചാർഡ് ബ്ലൂമെന്തലാണ് രേഖകൾ കൈമാറാൻ ടെക് കമ്പനികളോട് ആവശ്യപ്പെട്ടതെന്നാണ് വിവരം. രേഖകൾ കൈമാറാത്തപക്ഷം നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. ജനുവരിയിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയാൽ രേഖകൾ പിടിച്ചെടുക്കും റിപ്പോർട്ടുണ്ട്. നിലവിൽ രേഖകൾ നൽകണമെന്ന് അഭ്യർഥിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.








0 comments