ad
Deshabhimani

ഉന്നം കുടുംബശ്രീയെ തകർക്കൽ; സമീപനം യുഡിഎഫിന്റെ പാരമ്പര്യത്തിന്റെ തുടർച്ച; ഇന്ദിര ക്യാന്റീൻ വിഷയത്തിൽ തോമസ് ഐസക്ക്

issac.
വെബ് ഡെസ്ക്

Published on Jan 14, 2026, 06:13 PM | 2 min read

തിരുവനന്തപുരം: ജനകീയമായ സമൃദ്ധിക്കുള്ളിൽ ഇന്ദിര കാന്റീൻ തുടങ്ങാനുള്ള കൊച്ചി മേയറുടെ നീക്കം കുടുംബശ്രീയെ തകർക്കാൻ ആണെന്നും സമീപനം യുഡിഎഫിന്റെ പാരമ്പര്യത്തിന്റെ തുടർച്ചയാണെന്നും ഡോ.തോമസ് ഐസക്ക്.


നിലനിൽക്കുന്ന സംവിധാനത്തെ തകർക്കാൻ ഇതിനപ്പുറം വേറൊന്നും വേണ്ടല്ലോ? ഇനി ഭക്ഷണത്തിന്റെ വില 20 രൂപയിൽ നിന്ന് കുറയ്ക്കുകയാണ് ലക്ഷ്യമെങ്കിൽ നിലവിലുള്ള സമൃദ്ധിക്ക് ആ സബ്‌സിഡി അനുവദിച്ചാൽ പോരെ? അതുവഴി സമൃദ്ധിയിൽ വരുന്നവർക്കെല്ലാം 10 രൂപയ്ക്ക് ഭക്ഷണം നൽകാമല്ലോ? അതോ ഇനി സമൃദ്ധി എന്ന പേരിനോടാണോ അലർജി? ഈ പേര് എൽഡിഎഫ് ലാഞ്ചനയുള്ള പേരോ മറ്റോ ആണോ? - തോമസ് ഐസക്ക് ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.



യഥാർഥ പ്രശ്നം പേരുമാറ്റൽ അല്ല. സമൃദ്ധി എന്നത് കുടുംബശ്രീ ഏറ്റെടുത്ത് നടത്തുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭങ്ങളിൽ ഒന്നാണ്. ഉന്നം കുടുംബശ്രീയാണ്. ഈ സമീപനം യുഡിഎഫിന്റെ പാരമ്പര്യത്തിന്റെ തുടർച്ചയാണെന്ന് പറയാതെ വയ്യ.


കുടുംബശ്രീയെ തകർക്കാൻ പണ്ട് ജനശ്രീ ആവിഷ്കരിച്ചവരല്ലേ കോൺഗ്രസ്? കുടുംബശ്രീയ്ക്ക് പകരം ജനശ്രീയെ സ്ഥാപിക്കാൻ വേണ്ടി എൻആർഎൽഎം പോലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് മറ്റ് സ്വയം സഹായ സംഘങ്ങളിലൂടെ ആവാം എന്നുവരെ തീരുമാനിച്ചു. കേരളത്തിലെമ്പാടുമുള്ള കുടുംബശ്രീ പ്രതിനിധികൾ ഒരുമാസക്കാലം സെക്രട്ടറിയേറ്റിനു മുന്നിൽ തെരുവിൽ സമരം ചെയ്താണ് ഈ നീക്കത്തെ അന്ന് ചെറുത്ത് തോൽപ്പിച്ചത്. ആ സമരത്തിന് കൊച്ചിപട്ടണത്തിൽ നിന്ന് വലിയൊരുസംഘം സ്ത്രീകളുണ്ടായിരുന്നു. കസേരയിൽ ഇരിപ്പുറയ്ക്കും മുൻപേ മനസിലുള്ളത് പുറത്തുവന്നിരിക്കുകയാണ്.


അധികാരം കിട്ടിയാൽ ലൈഫ് മിഷൻ പിരിച്ചു വിടും, കിഫ്ബി പിരിച്ചു വിടും, എന്നൊക്കെയാണല്ലോ യുഡിഎഫിന്റെ പ്രഖ്യാപനങ്ങൾ. ഇതേ മാതൃകയിൽ കൊച്ചി മേയർ ഒരു സാമ്പിൾ വെടിക്കെട്ട് പൊട്ടിച്ചിരിക്കുകയാണ്. കുടുംബശ്രീയെ ഇല്ലാതാക്കാം എന്ന വിനാശ ലക്ഷ്യത്തിൻ്റെ സാമ്പിൾ പരീക്ഷണമാണ് വി.കെ. മിനിമോൾ നടത്തുന്നത്. ഇത് മുളയിലേ നുള്ളിക്കളയണം. കുടുംബശ്രീയെ സ്നേഹിക്കുന്ന മുഴുവൻ നഗരവാസികളും ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാവണം - അദ്ദേഹം കുറിച്ചു.


കൊച്ചി നഗരത്തിൽ ആരും വിശന്നിരിക്കരുതെന്ന മാനവികതയുടെ മഹാസന്ദേശം ഉയർത്തിപിടിച്ചാണ്‌ എൽഡിഎഫ്‌ നേതൃത്വത്തിലുള്ള ഭരണസമിതി ഇതാരംഭിച്ചത്‌. നഗരം മാത്രമല്ല, കേരളമാകെ ഇ‍ൗ പദ്ധതിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.



അന്നതിനെ എതിർത്തവരാണ്‌ പ്രതിപക്ഷത്തായിരുന്ന യുഡിഎഫ്‌. ഇന്ന്‌, അധികാരം ലഭിച്ചപ്പോൾ സമൃദ്ധിയെ ഇല്ലാതാക്കി അതിന്‌ പകരം കുബുദ്ധിയോടെ സ്വന്തം നേതാവിന്റെ പടവും പേരും കടത്തിവിടുന്ന അധമരാഷ്ട്രീയം കളിക്കുകയാണ്‌ യുഡിഎഫ്‌. സദുദ്ദേശ്യമായിരുന്നെങ്കിൽ അവർക്ക്‌ നിലവിലുള്ള സമൃദ്ധി വഴി തന്നെ ഇ‍ൗ നിരക്കിൽ പ്രാതലും രാത്രിഭക്ഷണവും നൽകാൻ നടപടി സ്വീകരിക്കാമായിരുന്നു. എന്നാൽ അതിന്‌ തയ്യാറായില്ലെന്നാണ് ഉയരുന്ന വിമർശനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home