print edition വാണിജ്യ സിലിണ്ടറിന് വില കൂട്ടിയത് 11 തവണ

കൊച്ചി : രാജ്യത്ത് പാചകവാതകത്തിന്റെ മതിയായ കരുതൽശേഖരത്തിന് നടപടി എടുത്തില്ലെങ്കിലും വില വർധിപ്പിക്കുന്നതിൽ കേന്ദ്രം ജാഗ്രത പുലർത്തി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞപ്പോൾ പോലും ഒന്നരവർഷത്തിനിടെ 11 തവണ വാണിജ്യ സിലിണ്ടർ വില വർധിപ്പിച്ചു. വൻ വില വർധനകൾക്കിടയിൽ ഇടയ്ക്കുവരുത്തിയ കുറവുകൂടി കണക്കിലെടുക്കുമ്പോൾ 19 കിലോ വാണിജ്യ സിലിണ്ടറിന് സംസ്ഥാനത്ത് 121 രൂപയാണ് ഇപ്പോള്‍ അധികം നല്‍കേണ്ടിവരുന്നത്.
2024 ആഗസ്ത് മുതല്‍ ഡിസംബര്‍വരെ അഞ്ചുമാസം തുടര്‍ച്ചയായി വില കൂട്ടി. 172.50 രൂപയാണ് കൂട്ടിയത്. ഏറ്റവുമൊടുവില്‍ പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ മറവില്‍ ഒറ്റയടിക്ക് 115 രൂപ വര്‍ധിപ്പിച്ചും ഇരുട്ടടി സമ്മാനിച്ചു. ഈ വര്‍ഷം തുടര്‍ച്ചയായി മൂന്നുമാസം വില വര്‍ധിപ്പിച്ചശേഷമാണ് വീണ്ടും കൂട്ടിയത്. മാര്‍ച്ച് ഒന്നിന് 29 രൂപയും പുതുവര്‍ഷ പിറവിദിനത്തില്‍ 111 രൂപയും ഫെബ്രുവരി ഒന്നിന് 49 രൂപയും വര്‍ധിപ്പിച്ചിരുന്നു.
വിലവർധന (രൂപയിൽ)
വാണിജ്യ സിലിണ്ടർ 2024
ആഗസ്ത്–7.50
സെപ്തംബർ–38.50
ഒക്ടോബർ–48.50
നവംബർ–61.50
ഡിസംബർ–16.50
2025
മാർച്ച്–-06.00
ഒക്ടോബർ–15.50
2026
ജനുവരി–-111.00
ഫെബ്രുവരി-–49.00
മാർച്ച് 1–29.00
മാർച്ച് 7–-115.00
ഗാർഹിക സിലിണ്ടർ
2025
ഏപ്രിൽ–50.00
2026
മാർച്ച് 7–60.00









0 comments