കാന്തപുരം പറഞ്ഞത് അദ്ദേഹത്തിന്റെ വിശ്വാസം; പാർടി വിശ്വസിക്കുന്നത് സ്ത്രീ പുരുഷ സമത്വത്തിൽ : തോമസ് ഐസക്

കോഴിക്കോട് : സ്ത്രീപുരുഷ സമത്വം സംബന്ധിച്ച് കാന്തപുരം അബൂബക്കർ പറഞ്ഞത് അദ്ദേഹത്തിന്റെ വിശ്വാസമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. പാർടി വിശ്വസിക്കുന്നത് സ്ത്രീ പുരുഷ സമത്വത്തിലാണ്. ജമാഅത്തെ ഇസ്ലാമിയെപ്പോലെ മുസ്ലിം മതരാഷ്ട്രം വേണമെന്ന് കാന്തപുരം പറഞ്ഞിട്ടില്ല. സ്ത്രീക്ക് രണ്ടാം സ്ഥാനം കൽപ്പിക്കുന്നത് മതത്തിൽ മാത്രമല്ല, സർവതലത്തിലുമുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
കണ്ണൂരിൽ ഏരിയാ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതിൽ ഒറ്റ സ്ത്രീ ഇല്ലെന്നും എല്ലാം പുരുഷൻമാരാണെന്നും കാന്തപുരം അഭിപ്രായപ്പെട്ടിരുന്നു അതിനു മറുപടിപറഞ്ഞതാണ് തോമസ് ഐസക്ക്. പാർട്ടി സ്ഥാനങ്ങളിൽ വനിതകൾ വരും. നേതൃത്വത്തിൽ വനിതാ പ്രതിനിധ്യം സംബന്ധിച്ച പോരായ്മ തിരിച്ചറിയുന്നവരാണ് ഞങ്ങൾ. ബോധ പൂർവ്വം തിരുത്താൻ ശ്രമിക്കുന്നുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. കേന്ദ്രം തരാനുള്ളത് തന്നാൽ മരുന്നു വിതരണം ചെയ്യാനും പെൻഷൻ വർധിപ്പിക്കാനും കഴിയും. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി അടിച്ചേൽപ്പിക്കുകയാണ്. കേരളത്തിൽ യുഡിഎഫ് ബിജെപിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും മറ്റു സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് ബിജെപിയെ എതിർക്കുന്നതെന്നും ഐസക് പറഞ്ഞു.









0 comments